»   » ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്‌കാരങ്ങള്‍

ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്‌കാരങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിനും ചിത്രത്തിലെ പ്രകടനത്തിലൂടെ നടി പാര്‍വതിക്കും അറുപത്തഞ്ചാം ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം. ഇവര്‍ക്കു പുറമെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗിന് സന്തോഷ് രാമനും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു. ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച യഥാര്‍ത്ഥ ദുരിതജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തില്‍ സമീറയെന്ന കഥാപാത്രമായാണ് പാര്‍വതി എത്തിയിരുന്നത്. ചിത്രത്തിലെ പാര്‍വ്വതിയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട ജൂറി ഒന്നടങ്കം വിലയിരുത്തിയിരുന്നത്. മികച്ച നടിക്കുളള പുരസ്‌കാരത്തില്‍ അവസാന സമയം വരെയും പാര്‍വതിയുണ്ടായിരുന്നുവെന്ന് ജുറി അറിയിച്ചിരുന്നു. മലയാള സിനിമകളെ വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്.

takeoff

എന്നു നിന്റെ മൊയ്തീന്‍,ചാര്‍ളി എന്ന സിനിമകളിലെ വേഷങ്ങള്‍ക്കു ശേഷം പാര്‍വ്വതിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ടേക്ക് ഓഫിലെ സമീറ.
സ്വന്തം കുടൂബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനായി ഇറാഖിലേക്ക് പോയ കഥാപാത്രമായിരുന്നു പാര്‍വ്വതി ചെയ്ത സമീറ. സമീറയിലുടെയായിരുന്നു ടേക്ക് ഓഫിന്റെ കഥ പറഞ്ഞിരുന്നത്. മഹേഷ് നാരായണനും ഷാജികുമാറും ഒരുക്കിയ തിരക്കഥയായിരുന്നു ടേക്ക് ഓഫിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. ഒരു ക്ലാസ് എന്റര്‍ടെയ്‌നറായിട്ടായിരുന്നു മഹേഷ് നാരായണന്‍ ടേക്ക് ഓഫ് ഒരുക്കിയിരുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്‍മാരായി എത്തിയിരുന്നത്.ആസിഫലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.


മരണം തട്ടിയെടുത്ത നിത്യവസന്തം, മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി!


ഒരിടവേളയ്ക്കു ശേഷം അഞ്ജ്‌ലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്ത്രിലൂടെയായിരുന്നു പാര്‍വ്വതി മലയാളത്തിലേക്ക് എത്തിയിരുന്നത്. ചിത്രത്തിലെ ടെസ എന്ന കഥാപാത്രം പാര്‍വ്വതിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമായിരുന്നു പാര്‍വ്വതിയെ തേടി മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തിയിരുന്നത്. എന്നുനിന്റെ മൊയ്തീനിലെ കാഞ്ചനമാലയും ചാര്‍ലിയിലെ ടെസയുമൊക്കെ പാര്‍വ്വതിക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു പാര്‍വ്വതിക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. ഇപ്പോള്‍ ടേക്ക് ഓഫിലൂടെ ദേശീയ പുരസ്‌കാരം ലഭിക്കുമ്പോള്‍ പാര്‍വ്വതിയെന്ന നടിയുടെ കഴിവും സമര്‍പ്പണവുമാണ് അംഗീകരിക്കപ്പെടുന്നത്.


തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം


Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

English summary
special jury award for parvathy and takeoff in national film awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X