സഞ്ജയ് ദത്തിനായി ജയിലില്‍ പികെയുടെ സ്‌ക്രീനിങ്
ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച അമീര്‍ഖാന്‍ ചിത്രം പികെ ഡിസംബറില്‍ തിയേറ്ററിലെത്തും. എന്നാല്‍ ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച സഞ്ജയ് ദത്ത് ജയിലിലാണ്. അതിനാല്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിനായി പ്രത്യേക പ്രദര്‍ശനം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
പികെയുടെ ട്രെയ്‌ലര്‍ ലോഞ്ചിങ്ങിനിടെ അമീര്‍ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിനും മറ്റ് ജയില്‍ അന്തേവാസികള്‍ക്കുമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് നിര്‍മ്മാതാവ് വിനോദ് ചോപ്രയും വ്യക്തമാക്കിയിട്ടുണ്ട്.

അമീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയാണ് പികെയും ഒരുക്കുന്നത്. അനുഷ്‌ക്ക ശര്‍മ്മയാണ് നായിക. വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











