»   » പ്രണയദിനത്തില്‍ മലര്‍മിസ്സും ജോര്‍ജും വീണ്ടുമെത്തുന്നു, എന്താ സംഭവം??

പ്രണയദിനത്തില്‍ മലര്‍മിസ്സും ജോര്‍ജും വീണ്ടുമെത്തുന്നു, എന്താ സംഭവം??

Posted By: Nihara
Subscribe to Filmibeat Malayalam

കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടു പ്രദര്‍ശിപ്പിക്കുന്നു. വാലന്റൈന്‍സ് ദിനമായ പെബ്രുവരി 14 ന് ചെന്നൈയിലെ ജാസ് സിനിമാസിലാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം കേരളക്കര ഒന്നടങ്കം സ്വീകരിച്ചതാണ്.

വിജയകരമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഡിനിഡി അടക്കം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ചിത്രം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ കാണാന്‍ ആള്‍ക്കാരുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് അല്‍ഫോണ്‍സു ടീമും ഇത്തരമൊരു തീരുമാനവുമായി രംഗത്തു വന്നത്. എന്തായാലും പ്രണയ ദിനത്തില്‍ ഇതില്‍പ്പരം മികച്ചൊരു സന്തോഷം നിവിന്‍ പോളി ആരാധകര്‍ക്ക് ലഭിക്കാനിടയില്ല.

സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ച് നിവിന്‍പോളി

ഫെബ്രുവിരി 10 മുതല്‍ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് നിവിന്‍ പോളി കാഴ്ച വിരുന്നൊരുക്കുകയാണ് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചിത്രം വീണ്ടും കാണാന്‍ അവസരം ഒരുക്കുന്നതിലൂടെ.

പ്രണയദിനത്തില്‍ പ്രണയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

നിവിന്‍ പോളി സായ് പല്ലവി ടീമിന്റെ പ്രേമം കൂടാതെ ചിമ്പു ത്രിഷ കൂട്ടുകെട്ടില്‍ ഉറങ്ങിയ വിണൈതാണ്ടി വരുവായ, ആര്യ നയന്‍താര ടീമിന്റെ രാജാ റാണി തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചെന്നൈയില്‍ 250 ദിവസം തികച്ച പ്രേമം

കേരളക്കരയില്‍ മാത്രമല്ല ചെന്നൈയിലും പ്രേമം വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. 250 ലേറെ ദിവസം പ്രേമം ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ജോര്‍ജിനേയും കൂട്ടരേയും പ്രേക്ഷകര്‍ ഏറ്റെടുത്തു

കലാലയ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. നായകനായ ജോര്‍ജിന്റെ വ്യത്യസ്ത കാലഘട്ടത്തിലുള്ള ജീവിതത്തെയാണ് ചിത്രം പകര്‍ത്തിയത്. സായി പല്ലവി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്.

English summary
its an attempt to make your Valentine season even more special, Jazz Cinemas in Chennai will be screening Malayalam blockbuster Premam, in their theatres on Valentines day this year. The happy news was announced by the Premam star Nivin Pauly through his official Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam