സീപീച്ച്‌ലെസ്സ് കണ്ടപ്പോള്‍ ശരിക്കും ജിഷ്ണുവിന് മിണ്ടാന്‍ കഴിഞ്ഞില്ല
മലയാളത്തിന് പുറമെ ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും ഒരുപിടി നല്ല ചിത്രങ്ങളുമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ജിഷ്ണുവിന് തൊണ്ടവേദന തുടങ്ങിയത്. അത് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തളര്‍ന്നു. എന്നാല്‍ രോഗത്തെ ജിഷ്ണു സധൈര്യം നേരിട്ടു.
എട്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ആ സത്യം തിരിച്ചറിഞ്ഞത്. ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞ സമയം. അതോടെ ബോളിവുഡില്‍ നിന്ന് വേറെയും കോളിവുഡില്‍ നിന്നും മലയാളത്തില്‍ നിന്നും നല്ല നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ രോഗം പിടികൂടി.

ജീഷ്ണുവിന്റെ അനുഭവത്തിലൂടെ ജീവിതമെന്നാല്‍ ഇങ്ങനെയാണെന്ന സന്ദേശം സുഹൃത്തുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഈ സന്ദേശം ജനങ്ങളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ജിഷ്ണുവിന്റെ ചില സിനിമാ സുഹൃത്തുക്കള്‍ ചേര്‍ന്നേ ഒരു ഹ്രസ്വ ചിത്രകമെടുത്ത് ജിഷ്ണുവിന് സമര്‍പ്പിച്ചു. ജിഷ്ണുവിന്റെ ജീവിത കഥയില്‍ നിന്ന്, കാന്‍സര്‍ ജീവിതം വഴിമാറ്റുന്ന ഒരു കോളേജ് അധ്യാപകന്റെ കഥയാണ് സിനിമ
സ്പീച്ച്‌ലെസ്സ് എന്ന് പേരിട്ട സിനിമ സംവിധാനം ചെയ്തത് ജിഷ്ണുവിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ ജോളി ജോസഫാണ്. കേന്ദ്ര കഥാപാത്രമായ ജെ രാഘവിനെ അവതരിപ്പിച്ചത് മറ്റൊരു നിര്‍മാതാവ് സുഹൃത്ത് ഷഹീര്‍ സേഠിയാണ്. 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഹൃദയസ്പര്‍ശിയായ ഒരു ജീവിത കഥപറഞ്ഞു വയ്ക്കുന്ന ചിത്രം രണ്ട് ദിവസം കൊണ്ട് എറണാകുളത്ത് പൂര്‍ത്തിയാക്കി.
പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ സിഡി തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുന്ന ജിഷ്ണുവിന് എത്തിച്ചുകൊടുത്തു. തന്റെ ജീവിതകഥയില്‍ നിന്ന് മെനഞ്ഞ ചിത്രം കണ്ട ജിഷ്ണു പറയാന്‍ കഴിയാതെ തൊണ്ടയില്‍ കുടുങ്ങിനിന്ന ആയിരം വാക്കുകള്‍ക്ക് സമമായി വാട്അസപ്പിലൂടെ സന്ദേശമയച്ചു....'എനിക്ക് മിണ്ടാന്‍ കഴിയുപന്നില്ല, ശരിക്കും മിണ്ടാന്‍ കഴിയുന്നില്ല' ( I am speechless, really speechless)
<center><iframe width="100%" height="315" src="//www.youtube.com/embed/FK1gxA79IuU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











