ലവ് 24x7; ദിലീപ് ശ്രീബാല കെ മേനോന്‍ ചിത്രത്തിന് പേരിട്ടു

By Gokul

കൊച്ചി: സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലവ് 24x7 എന്ന് പേരിട്ടു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിഖില വിമല്‍ ആണ് നായിക. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണ് ലവ് 24x7. ദിലീപും നായികയും ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തുന്നു.

ശശികുമാര്‍, സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കും. തിരുവനന്തപുരവും കൊച്ചിയും പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തീയേറ്ററുകളിലെത്തുന്നാണ് പ്രതീക്ഷിക്കുന്നത്.

dileep-sreebala-k-menon

ശ്രീബാല തിരക്കഥ തയ്യാറാക്കുന്ന സിനിമയ്ക്ക് റഫീഖ് അഹമ്മദ് പാട്ടുകളെഴുതുന്നു. ബിജിപാല്‍ ആണ് സംഗീതം. എഡിറ്റിങ് മഹേഷ് നാരായണന്‍, സമീര്‍ ഹക്ക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ഒപ്പം പ്രവര്‍ത്തിപരിചയമുള്ള ശ്രീബാല ആദ്യ ചിത്രത്തിലൂടെതന്നെ സംവിധായികയെന്ന രീതിയില്‍ പേരെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്ന ശ്രീബാല ഭാഗ്യദേവത, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായും പ്രവര്‍ത്തിച്ചു. ശ്രദ്ധേയമായ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X