ദി ബെയ്‌ലില്‍ നായകനായി ശ്രീജിത്ത് രവി
പഴയകാലത്തെ മികച്ച വില്ലന്‍നടനായ ടിജി രവിയുടെ മകന്‍ എന്ന പേരുമായിട്ടാണ് ശ്രീജിത്ത് രവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും, മികച്ച സഹടന്‍ വേഷങ്ങളുമെല്ലാം ശ്രീജിത്ത് രവി മനോഹരമായി അവതരിപ്പിച്ചു. ഇപ്പോഴിതാ ശ്രീജിത്ത് ആദ്യമായി നായകനായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ജയലാല്‍ സംവിധാനം ചെയ്യുന്ന ദി ബെയ്ല്‍ എന്ന ചിത്രത്തിലാണ് ശ്രീജിത്ത് നായകനായി എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ശ്രീജിത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചെമ്പില്‍ അശോകന്‍, ഫസല്‍ ബക്കര്‍, കോളിന്‍ പോള്‍, അമ്മ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

പുത്തന്‍ തലമുറ ചെന്നുവീഴുന്ന പ്രശ്‌നങ്ങളും വഞ്ചനകളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. 2005ല്‍ മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്തിന്റെ അരങ്ങേറ്റം.


Click it and Unblock the Notifications











