»   » ശ്രീജിത്ത് രവിയെ കുറിച്ച് ഉറ്റസുഹൃത്തിന് പറയാനുള്ളത്; ശ്രീജു അങ്ങനെ ചെയ്യുമോ...?

ശ്രീജിത്ത് രവിയെ കുറിച്ച് ഉറ്റസുഹൃത്തിന് പറയാനുള്ളത്; ശ്രീജു അങ്ങനെ ചെയ്യുമോ...?

Posted By: Rohini
Subscribe to Filmibeat Malayalam

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി എന്ന കേസില്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് കേട്ട ഞെട്ടലിലാണ് സിനിമാ ലോകം. ശ്രീജിത്തിനെ അടുത്തറിയുന്നവരെല്ലാം പറയുന്നു, ഒരിക്കലും ശ്രീജുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രവൃത്തി ഉണ്ടാകില്ല എന്ന്.

ശ്രീജിത്ത് രവി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍

മോശമായ ഒരു വാക്ക് പോലും ഇതുവരെ ശ്രീജിയേട്ടന്‍ പറഞ്ഞു കേട്ടിട്ടില്ല എന്നാണ് നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസന്‍ പറയുന്നത്. വ്യക്തിജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ശ്രീജിത്തിന് സിനിമയില്‍ ലഭിച്ചത്.

വിനീതിന്റെ അതേ അഭിപ്രായമാണ് ശ്രീജിത്തിന്റെ ഉറ്റസുഹൃത്തായ സിജി മനോജിനും. ശ്രീജിത്തിന്റെ ഭാഗത്തു നിന്ന് ഒരിക്കലും അത്തരമൊരു പെരുമാറ്റമുണ്ടാവില്ല എന്ന് സിജി ഫേസ്ബുക്കലെഴുതി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം.

ശ്രീജിത്തിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്

ശ്രീജിത്തിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് എന്‍ട്രന്‍സ് ക്ലാസുകളില്‍ ഒന്നിലാണ്. സുറട്കള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (അന്നതെ ആര്‍ഇസി) പ്രവേശം കിട്ടിയ കഠിനാധ്വാനിയായ ശ്രീജിത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ സാറിന്റെ കണ്ണില്‍ ഒരു പ്രകാശമുണ്ടായിരുന്നു. ഇത്രയും വിദ്യാഭ്യാസമുള്ള മാന്യനായ ശ്രീജുവിന് സിനിമയില്‍ മോശമായ റോളുകള്‍ അഭിനയിക്കാന്‍ സാധിക്കുന്നു എന്നതില്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്- സിജി എഴുതി.

ഒരു മോശം വാക്കോ ദ്വയാര്‍ത്ഥ പ്രയോഗമോ നടത്താത്ത ആള്‍

ആരോടും ഒരു മോശമായ വാക്ക് പറയാത്ത, തമാശയ്ക്ക് പോലും ഒരു ദ്വയാര്‍ത്ഥ പ്രയോഗം നടത്താത്ത ശ്രീജിത്ത് മോശം ആംഗ്യം കാണിച്ചു എന്ന് പറയുന്നത് വിശ്വസിക്കുന്നില്ല എന്ന് സജിയുടെ പോസ്റ്റില്‍ പറയുന്നു

സിജിയുടെ വാക്കുകളിലൂടെ

ശ്രീജിത്ത് രവിയെ കുറിച്ച് സിജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായ്ക്കൂ..

വിനീത് ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീജിത്ത് രവിയെ കുറിച്ച് നടനും സംവിധായകനും ഗായകനുമൊക്കെയായ ശ്രീജിത്ത് രവി പറഞ്ഞത്.

English summary
Sreejith Ravi's friend telling about the actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam