നീരജിന് പിന്നാലെ വിവാഹത്തിന് തയ്യാറെടുത്തു ശ്രീജിത്തും!! വിവഹത്തിന് ഇനി ദിനങ്ങൾ മാത്രം
മെയ് 12 നാണ് ശ്രീജിത്ത് അർച്ചനയുടെ കഴുത്തിൽ താലി ചാർത്തുന്നത്.
ചില സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കും . പിൻകാലത്ത് അവരെ ആ കഥാപാത്രങ്ങളുടെ പേരിലാകും അറിയുക. 1978 ൽഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു രതിനിർവേദം. 2011 ൽ ആ ചിത്രം തന്നെ ടികെ രജീവ് കുമാർ പുനരാവിഷ്കരിച്ചിരുന്നു. ജയ ഭാരതിയ്ക്ക് പകരം ശ്വേത മേനോനാണ് രതി യായി എത്തിയത്. പപ്പുവായത് ശ്രീജിത്തും വിജയും. പിന്നീട് ശ്രീജിത്തിനെ കൂടുതൽ ഫേമസ് ആക്കിയത് പപ്പു എന്നുള്ള പേരിലായിരുന്നു.

എന്നാൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പപ്പു വിവാഹിതനാകുകയാണ്. കണ്ണൂർ സ്വദേശി അർച്ചന ഗോപിനാഥാണ് ശ്രീജിത്തിന്റെ വധു. ഇരുവരുടേയും വിവാഹ നിശ്ചയം ഈ വർഷം ജാനുവരി 15 ന് കഴിഞ്ഞിരുന്നു. മെയ് 12 നാണ് ശ്രീജിത്ത് അർച്ചനയുടെ കഴുത്തിൽ താലി ചാർത്തുന്നത്. വെഡിങ് പ്ലാനറാണ് അർച്ചന. എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയാണ് ശ്രീജിത്ത്.
2011 ൽ പുറത്തിറങ്ങിയ ഫാസിൽ സംവിധാനം ചെയ്ത് ലീവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ ശിവദ മുരളി, ഹേമന്ദ് എന്നിവർക്കൊപ്പം നിരഞ്ജൻ എന്ന കഥാപാത്രമാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. നടൻ എന്നതിൽ ഉപരി ടെലിവിഷൻ അവതാരകൻ കൂടിയാണ് ശ്രീജിത്ത്.മഴവില്ല് മനോരമ സംപ്രോക്ഷണം ചെയ്ത ഡി ഫോർ ഡാൻസിന്റെ ആദ്യ ഭാഗത്തിൽ ജുവൽ മേരിയ്ക്കൊപ്പം അവതാരകനായി എത്തിയിരുന്നത് ശ്രീജിത്ത് ആയിരുന്നു


Click it and Unblock the Notifications