രതിചേച്ചിയുടെ പപ്പു ഇനി അര്‍ച്ചനയ്ക്ക് സ്വന്തം, ശ്രീജിത്ത് വിജയ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം!
സിനിമക്കാര്‍ക്ക് ഇപ്പോള്‍ വിവാഹത്തിന്റെ കൂടി സമയമാണ്. ബോളിവുഡെന്നോ ടോളിവുഡെന്നോ വ്യത്യാസമില്ല ഇക്കാര്യത്തില്‍. സോനം കപൂറിന്റെ വിവാഹം കഴിഞ്ഞതോടെ കപൂര്‍ കുടുംബത്തിലെ അടുത്ത വധു ആരാണെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും. ഇങ്ങ് കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുവതാരം നീരജ് മാധവിന് ശേഷം അരുണായിരുന്നു വിവാഹ വാര്‍ത്തയുമായെത്തിയത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമായിരുന്നു അരുണ്‍. ഇതിന് പിന്നാലെയാണ് ശ്രീജിത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.
മെയ് 11നാണ് തന്റെ വിവാഹമെന്ന് ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു താരം കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

ശ്രീജിത്ത് വിജയ് വിവാഹിതനായി
കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥും യുവാതരം ശ്രീജിത്ത് വിജയ് യും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ വെച്ചാണ് നടന്നത്.കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിനും അര്‍ച്ചനയ്ക്കും ആശംസ നേരാനെത്തിയത്.

സിനിമയിലേക്ക് എത്തിയത്
മോഡലിംഗ് രംഗത്തുനിന്നുമാണ് ഈ താരം സിനിമയിലേക്ക് എത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് റ്റുഗെദറിലൂടെയാണ് ഈ താരം സിനിമയിലേക്ക് എത്തിയത്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിലെ പപ്പുവിലൂടെയാണ് ശ്രീജിത്ത് പ്രേക്ഷക ശ്രദ്ധ കവര്‍ന്നെടുത്തത്. രതിചേച്ചിയുടെ പപ്പു എന്ന തരത്തിലായിരുന്നു താരത്തിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് മാഡ് ഡാഡ്, യാത്രക്കൊടുവില്‍ തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

പ്രണയവിവാഹമാണ്
സിനിമയിലെത്തിയ കാലം മുതല്‍ താരത്തിനെ നേടിയെത്തിയ ചോദ്യമായിരുന്നു വിവാഹ സങ്കല്‍പ്പവും പ്രണയവുമൊക്കെ. എന്നാല്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊന്നും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഏറെ നാളായുള്ള പ്രണയത്തിലാണ് സാഫല്യമായത്.

അവതരണത്തിലും മികവ് തെളിയിച്ചു
ബിടെക് പഠനത്തിനിടയിലാണ് ശ്രീജിത്ത് മോഡലിംഗിലേക്ക് തിരിഞ്ഞത്. പിന്നീട് സിനിമയിലേക്കെത്തിയപ്പോഴും മോഡലിംഗ് തുടരുന്നുണ്ടായിരുന്നു. നേരത്തെ റേഡിയോ ജോക്കിയായി താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകനായും താരം തിളങ്ങിയിട്ടുണ്ട്.

ജിപിയും മീരനന്ദനും
റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ മീര നന്ദനെ ശ്രീജിത്തിന് പരിചയമുണ്ട്. മിനിസ്‌ക്രീനിലെ മുന്‍നിര അവതാരകരിലൊരാളായ ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പവും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീജിത്തിനെയും അര്‍ച്ചനയേയും നേരില്‍ കണ്ട് ആശീര്‍വദിക്കാന്‍ ഇരുവരും എത്തിയിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു
ശ്രീജിത്ത് വിജയ് യുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനും പത്‌നിക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.
ജിപിയുടെ പോസ്റ്റ് കാണൂ
ശ്രീജിത്തിനും അര്‍ച്ചനയ്ക്കും ആശംസ നേര്‍ന്ന് ജിപി, പോസ്റ്റ് കാണൂ.
മീര നന്ദന്‍റെ ആശംസ
നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് മീരനന്ദന്‍, പോസ്റ്റ് കാണാം.


Click it and Unblock the Notifications











