ദിലീപ് സത്യസായി ബാബ ആകില്ല, പകരക്കാരനെ കണ്ടത്തി!
ദിലീപ് സത്യസായി ബാബയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ബഹുഭാഷ ചിത്രമായതുകൊണ്ടും ചെലവേറിയതുകൊണ്ടാമാണ് ചിത്രം വൈകുന്നതെന്ന് ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് ദിലീപ് ചിത്രത്തില്‍ അഭിനിയക്കില്ല.
പുതിയ ചിത്രങ്ങളുടെ തിരക്കുകളാണ് ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ പ്രോജക്ട് ആയതിനാല്‍ നൂറ്റമ്പത് ദിവസമെങ്കിലും നായകന്റേതായി വരുമത്രേ. എന്നാല്‍ ദിലീപിന്റെ പകരക്കാരനെ കണ്ടത്തി. യുവതാരം ശ്രീജിത്ത് വിജയ് യാണ് സായ് ബാബയുടെ വേഷം അവതരിപ്പിക്കുക.

ബഹുഭാഷാ ചിത്രം
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ടോളിവുഡ് സംവിധായകന്‍ കോടി രാമകൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

138ാംമത്ത ചിത്രം
ഹിന്ദിയിലും കന്നടയിലും ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കോടി രാമകൃഷ്ണന്റെ 138ാമത്തെ ചിത്രമാണ് സത്യസായി ബാബ.

നായിക
അനുഷ്‌ക ഷെട്ടി ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുമെന്നാണ് മുമ്പ് കേട്ടിരുന്നത്.

25 വയസ് മുതല്‍ വാര്‍ധക്യം വരെ
സത്യസായി ബാബയുടെ 25 വയസു മുതല്‍ വാര്‍ധക്യം വരെയുള്ള കാലം വരെ അഭിനയിക്കാനാണ് ദിലീപിനെ നിശ്ചയിച്ചിരുന്നത്. അടുത്തിടെ ദിലീപ് ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കു വച്ചിരുന്നു.
ദിലീപിന്റെ ഫോട്ടോസിനായി


Click it and Unblock the Notifications











