twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സണ്ണി ലിയോണിനൊപ്പം സിനിമ ചെയ്യുന്നത് എളുപ്പമാണ്, ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് സംവിധായകന്‍ ശ്രീജിത്ത് വിജയൻ

    |

    ബോളിവുഡ് താരം സണ്ണി ലിയോണ്‍ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഐറ്റം ഡാന്‍സിലാണ് സണ്ണി പെര്‍ഫോം ചെയ്തത്. ഇപ്പോള്‍ മറ്റൊരു മലയാള ചിത്രത്തിലും സണ്ണി ലിയോണ്‍ നായികയായി അഭിനയിക്കുകയാണ്.

    ബാല്യകാലം മുതലുള്ള ധന്യ രാംകുമാറിൻ്റെ അപൂർവ്വ ഫോട്ടോസ് കാണാം

    ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍. വര്‍ക്കിന്റെ കാര്യത്തില്‍ അത്രയും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ആളാണ് സണ്ണി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.

     സണ്ണിയെ കുറിച്ച് സംവിധായകന്‍

    സണ്ണി ലിയോണ്‍ വളരെ പ്രൊഫഷണലാണ്. സെറ്റില്‍ സമയത്തിന് എത്തുന്ന കാര്യത്തിലും കഥാപാത്രത്തെ മനസിലാക്കാന്‍ ശ്രമിക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണിലിസം കാണാനാകും. തന്റെ വര്‍ക്കിനെ കുറിച്ച് അവര്‍ വളരെ സീരിയസാണ്. ഷൂട്ടിന് മുന്‍പ് ഞങ്ങള്‍ ഒരു വര്‍ക്ക് ഷോപ്പ് വെച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ കാര്യമായി വര്‍ക്ക് ഷോപ്പുകള്‍ നടത്താറില്ല. പക്ഷെ ഈ വര്‍ക്ക് ഷോപ്പ് ഷൂട്ടിംഗ് വേഗത്തില്‍ നടത്താന്‍ ഞങ്ങളെ ഏറെ സഹായിച്ചു.

    സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒര്‍ജിനലാണ്; അടി കിട്ടിയിട്ട് കരഞ്ഞ് പോയ സമയം ഉണ്ടെന്ന് നടി സാധിക വേണുഗോപാല്‍സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒര്‍ജിനലാണ്; അടി കിട്ടിയിട്ട് കരഞ്ഞ് പോയ സമയം ഉണ്ടെന്ന് നടി സാധിക വേണുഗോപാല്‍

    Recommended Video

    Sreesanth's Bollywood debut with sunny Leone | FilmiBeat Malayalam
    സണ്ണിയെ കുറിച്ച് സംവിധായകന്‍

    ഒരാഴ്ചത്തെ വര്‍ക്ക് ഷോപ്പില്‍ സണ്ണി ലിയോണ്‍ പൂര്‍ണ്ണമായും പങ്കെടുത്തിരുന്നു. വര്‍ക്ക് ഷോപ്പില്‍ വെച്ച് കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തതു കൊണ്ട് തന്നെ ഷൂട്ടിംഗ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സണ്ണ ലിയോണിനെ പോലെയുള്ള ഇത്രയും വലിയ താരം ആയിരുന്നെങ്കിലും ഷൂട്ടിംഗ് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞതായിട്ടും ശ്രീജിത്ത് വിജയന്‍ പറയുന്നു.

    താനൊരു റിലേഷന്‍ഷിപ്പിലാണ്; അതിലെ പ്രശ്‌നം കൊണ്ടല്ല വിഷത്തിലായതെന്ന് നടി സനുഷ, വ്യക്തിപരമായ കാരണമെന്നും നടിതാനൊരു റിലേഷന്‍ഷിപ്പിലാണ്; അതിലെ പ്രശ്‌നം കൊണ്ടല്ല വിഷത്തിലായതെന്ന് നടി സനുഷ, വ്യക്തിപരമായ കാരണമെന്നും നടി

     സണ്ണിയെ കുറിച്ച് സംവിധായകന്‍

    അടുത്തിടെയാണ് ഷീറോയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ നിന്നുമാണ് ചിത്രീകരണം നടന്നത്. ചിത്രത്തില്‍ ഇന്ത്യയുമായി ബന്ധമുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കനായി എത്തുകയാണ് സാറ. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയ്ക്ക് ആസ്പദമാകുന്നതെന്നാണ് അറിയുന്നത്. അതേ സമയം കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല.

    <br />ജിം ബോഡിയുള്ളവരെ ഇഷ്ടമല്ല, എന്നിട്ടും ഒരു ജിമ്മനെ തന്നെ കല്യാണം കഴിച്ചു; പ്രണയത്തെ കുറിച്ച് പൂജയും ജോണും
    ജിം ബോഡിയുള്ളവരെ ഇഷ്ടമല്ല, എന്നിട്ടും ഒരു ജിമ്മനെ തന്നെ കല്യാണം കഴിച്ചു; പ്രണയത്തെ കുറിച്ച് പൂജയും ജോണും

     സണ്ണിയെ കുറിച്ച് സംവിധായകന്‍

    ചിത്രമൊരു സൈക്കോളജിക്കല്‍ ത്രില്ലറാണെന്നാണ് അറിയുന്നത്. സാധാരണ ത്രില്ലര്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം എത്തുക ഒരു കുറ്റകൃത്യം നടന്നു എന്നതണ്. ഇതിനെ തുടര്‍ന്ന് ഒരു അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. എന്നാല്‍ ഈ സിനിമയില്‍ കഥാപാത്രത്തിന്റെ സൈക്കോളജി ആഴത്തില്‍ പരിശോധിക്കുന്ന ചിത്രമാണ് ഷീറോ എന്നും സംവിധായകന്‍ പറയുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കേരളത്തിലെ ആരാധകരും സണ്ണിയുടെ സിനിമയ്ക്ക് വേണ്ടി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

    സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർസുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

    English summary
    Sreejith Vijayan Opens Up About His Movie With Sunny Leone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X