twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന്‍റെ തോല്‍വിയായിട്ടും ആ മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ഹിറ്റായി, പ്രിയദര്‍ശനെക്കുറിച്ച് ശ്രീകാന്ത്

    |

    വ്യത്യസ്തമായ സിനിമകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ശ്രീകാന്ത് മുരളി. സിനിമയും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി പിന്നണിയിലും സജീവമാണ് അദ്ദേഹം. ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തില്‍ വക്കീലിന്റെ വേഷം അവതരിപ്പിച്ചായിരുന്നു അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 32 വര്‍ഷത്തിലധികമായി അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.

    ഒരു യാത്രയുടെ അന്ത്യമെന്ന കെജി ജോര്‍ജ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സഹസംവിധായകനായി അരങ്ങേറിയത്. പിന്നണിയില്‍ മാത്രമല്ല ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പ്രിയദര്‍ശന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായ തേന്മാവിന്‍ കൊമ്പത്തിന്റെ ഹിന്ദി പതിപ്പില്‍ സഹസംവിധായകനായും ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ചാനല്‍ പരിപാടികളുടെ പിന്നണിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവാറുണ്ട്.

    വിനീത് ശ്രീനിവാസന്‍ ചിത്രമായ എബിയിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര്യ സംവിധായകനായി മാറിയത്. ബിഗ് ബോസ് ഷോയുടെ പിന്നണിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ ആ സമയത്ത് സിനിമയിലെ അവസരങ്ങളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്നിലെ സിനിമാമോഹിയെ പ്രചോദിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു താളവട്ടമെന്ന് ശ്രീകാന്ത് മുരളി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

    Sreekanth Murali

    മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു താളവട്ടം. ഈ സിനിമയായിരുന്നു പ്രിയദര്‍ശനിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ശ്രീകാന്ത് മുരളി പറയുന്നു. മോഹന്‍ലാലും കാര്‍ത്തികയും ലിസിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

    Recommended Video

    ലാലേട്ടന്റെ മികച്ച സിനിമ താളവട്ടം | Old Movie Review | filmibeat Malayalam

    താളവട്ടം' എന്ന സിനിമയാണ് എന്നെ പ്രിയദർശന്‍ സാറിന്റെ അസിസ്റ്റൻറ് ആകാൻ എന്നെ മോഹിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. കാരണം അന്നത്തെ കാലഘട്ടത്തിൽ അതിന്റെ ടെക്നിക് വശങ്ങൾ അത്രയ്ക്ക് അദ്ഭുതമായിരുന്നു. വെറും പതിനാറ് തിയേറ്ററുകളിൽ മാത്രം പ്രദർശനത്തിനെത്തിയ ചിത്രം നായകന്റെ തോൽവിയുടെ കഥയായിരുന്നു, എന്നിട്ടും 'താളവട്ടം' എന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ അഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ എനിക്ക് സഹ സംവിധായകനായി വർക്ക് ചെയ്യാൻ സാധിച്ചിരുന്നുവെന്നും ശ്രീകാന്ത് മുരളി പറയുന്നു.

    English summary
    Sreekanth Murali About Mohanlal's All-time Blockbuster Movie Thalavattam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X