പ്രശസ്ത നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്ത്യം
മലയാളി പ്രേക്ഷകരെ ഒട്ടേറെ സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 88 വയസ്സായിരുന്നു. സിനിമകള്‍ക്ക് പുറമെ നാടകരംഗത്തും തിളങ്ങിയ താരമാണ് കെടി സുബ്രഹ്മണ്യന്‍ എന്ന കെടിഎസ് പടന്നയില്‍. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് നടന്‌റെ അരങ്ങേറ്റം.
Recommended Video

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിലെ പ്രകടനം കെടിഎസ് പടന്നയിലിന്‌റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു. 140ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നാടക രംഗത്തുനിന്നാണ് സിനിമയില്‍ എത്തുന്നത്. ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ ഉള്‍പ്പെടെയുളള പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം നടന്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അടക്കം നിരധി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും കെടിഎസ് പടന്നയിലിന് ലഭിച്ചിട്ടുണ്ട്.
സ്വന്തമായി സംവിധാനം ചെയ്ത വിവാഹ ദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് കലാലോകത്തേക്ക് എത്തിയത്. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു നടന്‍. സന്മനസുളളവര്‍ക്ക് സമാധാനം, പകിട പകിട പോലുളള പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. അഭിനയ രംഗത്തുളള സമയത്തും പണ്ട് 300രൂപ കൊടുത്ത് വാങ്ങിയ പെട്ടിക്കടയും കെടിഎസ് പടന്നയിലിന്‌റെ വരുമാന മാര്‍ഗം ആയിരുന്നു. തൃപ്പൂണിത്തുറയിലെ കണ്ണന്‍കുളങ്ങരയിലാണ് ഈ പെട്ടിക്കട ഉളളത്. പരേതയായ രമണിയാണ് നടന്‌റെ ഭാര്യ. ശ്യാം. സ്വപ്‌ന, സന്നന്‍, സാല്‍ജന്‍ എന്നിവരാണ് മക്കള്‍.
നടി പ്രഗ്യാ ജെയ്‌സ്വാളിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം


Click it and Unblock the Notifications











