»   » കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കര്‍ണന്‍ സിനിമയാകുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നതായും, ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങിയതായും തിരക്കഥാകൃത്ത് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ സിനിമയാക്കുന്നതിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശ്രീകുമാറിന്റെ ഈ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യം പൂര്‍ത്തിയാക്കിയ തിരക്കഥ ഏഴ് മണിക്കൂറോളം ഉള്ളതായിരുന്നു. എന്നാല്‍ അത് രണ്ടര മണിക്കൂറിലേക്കായി ചുരുക്കിയിട്ടുണ്ട്. അഞ്ച് പ്രാവശ്യമെങ്കിലും തിരക്കഥ മാറ്റി എഴുതിയിട്ടുണ്ടാകുമെന്നും ശ്രീ കുമാര്‍ പറയുന്നു.

ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ആദ്യം താന്‍ എംടിയോട് സംസാരിച്ചിരുന്നു. എംടിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും എംടി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അത് സിനിമയ്ക്കുള്ളില്‍ ഉണ്ടായ ചില സംസാരമായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. അതിന് ശേഷമാണ് തിരക്കഥ താന്‍ എഴുതാന്‍ തീരുമാനിക്കുന്നത്-ശ്രീകുമാര്‍, തുടര്‍ന്ന് വായിക്കൂ...

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

കര്‍ണ്ണനാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു. അങ്ങനെ മോഹന്‍ലാല്‍ തിരക്കഥ വായിച്ചു. തിരക്കഥ ഇഷ്ടപ്പെട്ട് അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തിരുന്നു.

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

കര്‍ണനെ കുറിച്ച് അറിഞ്ഞ് മമ്മൂട്ടി അഭിനയിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിക്കുകയായിരുന്നു. അക്കാര്യം മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ മമ്മൂട്ടി ചെയ്യുന്നതാണ് നല്ലതെന്നും പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടിയെ കര്‍ണനാക്കാന്‍ തീരുമാനിക്കുന്നത്.

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും മമ്മൂട്ടിയെ കര്‍ണ്ണനാക്കി ചിത്രം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ശ്രീകുമാര്‍ പറയുന്നു.

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

ചിത്രത്തിന് വേണ്ടി ലൊക്കേഷന്‍ തീരുമാനിച്ചു. കേരളത്തിലാകും ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്.

കര്‍ണന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ, പിന്നീട് എങ്ങനെ മമ്മൂട്ടി?

ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

English summary
Sreekumar About next film Karnan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam