»   » ആരാധകര്‍ക്ക് ആശ്വാസിക്കാം... ചിത്രീകരണം ഉടന്‍, ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

ആരാധകര്‍ക്ക് ആശ്വാസിക്കാം... ചിത്രീകരണം ഉടന്‍, ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ  പുതുമകളുള്ള ഒരുവിഷയമാണ് കൈകാര്യം ചെയ്യുന്നത്. മാജിക്കല്‍ റിയലിസം എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഒടിയന്‍.

മാധവനെ സങ്കടപ്പെടുത്തിയ മോഹന്‍ലാല്‍... സിനിമയിലേക്കുള്ള അവസരത്തിനും വിലങ്ങ് തടിയായി???

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

ഒടിയന്‍ തിയറ്ററിലെത്താന്‍ വൈകും എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഒന്നരമാസത്തിനകം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

ഫാന്റസി ത്രില്ലര്‍

ഫാന്റസി ത്രില്ലര്‍ സ്വഭാവത്തലുള്ള ചിത്രമാണ് ഒടിയന്‍. ഒരു നാടോടിക്കഥയുടെ സ്വപ്‌നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ഒടിയന്‍ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥയാണ് പറയുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഒടിവിദ്യയും ഒടിയന്മാരും

ആഭിചാരക്രീയകളിലൂടെ ശത്രു സംഹാരത്തിന് പൈശാചിക ശക്തികളെ വരുതിയിലാക്കാനുള്ള മാര്‍ഗം എന്നാണ് ഒടിവിദ്യയെ വിശേഷിപ്പിക്കുന്നത്. ഒടിവിദ്യ പ്രയോഗിക്കുന്നവേരയും വശമുള്ളവരേയും ഒടിയന്മാരെന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ പല ഭാഗത്തും ഇക്കൂട്ടര്‍ ഇപ്പോഴുമുണ്ട്.

മഞ്ജുവാര്യരും പ്രകാശ് രാജും

ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. വില്ലന് ശേഷം മഞ്ജു മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രമായി എത്തുന്നത് തമിഴ് നടന്‍ പ്രകാശ് രാജാണ്. ഇരുവറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍.

വിഷ്വല്‍ ഇഫക്ട്‌സിന്റെ അനന്ത സാധ്യതകള്‍

വിഷ്വല്‍ ഇഫ്ക്ടിന്റെ സാധ്യതകളെ പരാമാവധി പ്രയോജനപ്പെടുത്തുന്ന സിനിമയായിരിക്കും ഒടിയന്‍. ചിത്രത്തിന്റെ പ്രമേയം അത് ആവശ്യപ്പെടുന്നുമുണ്ട്. വിഎഫ്എക്‌സിന് വേണ്ടി ഏറ്റവംു അധികം തുക ചെലവഴിക്കുന്ന ചിത്രമായിരിക്കും ഒടിയന്‍. പാലക്കാട്, തസറാക്ക്, ദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍

ഒടിയനിലെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സംഘട്ടന രംഗങ്ങളൊരുക്കുന്നത് പുലിമുരുകനിലൂടെ മലയാളികളെ വിസ്മയിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജികുമാറാണ് ക്യാമറ. 75 കോടി ക്ലബ്ബിലെത്തിയ ഒപ്പത്തിന് ശേഷം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഒടിയന്‍.

English summary
Odiyan will be starts rolling with in one and half months. The movie will hit screens this month says director Sreekumar menon. Odiyan will be a fantasy thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X