»   »  കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി

കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി

Posted By: sanviya
Subscribe to Filmibeat Malayalam

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണത്രേ മമ്മൂട്ടി. കഥാപാത്രത്തില്‍ മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥയ്ക്കപ്പുറം താരത്തിന്റെ ബുദ്ധിയണ് സിനിമയ്ക്ക് പിന്നിലെ വിജയമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

1981ല്‍ പുറത്തിറങ്ങിയ മുന്നേറ്റം, വിളിച്ച് വിളിക്കേട്ടു തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടിയും ശ്രീകുമാരന്‍ തമ്പിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. മമ്മൂട്ടി എന്ന നടന് ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരത്തിനും പ്രശസ്തിയ്ക്കും പിന്നില്‍ താരത്തിന്റെ ബുദ്ധിയാണ്. ഒരു നടന് അഭിനയിക്കാനുള്ള കഴിവ് മാത്രം പോരാ, ബുദ്ധി കൂടെ ആവശ്യമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി

ഒരു നടന് അഭിനയിക്കാനുള്ള കഴിവ് മാത്രം പോര, ബുദ്ധിയും വേണം. മലയാള സിനിമയില്‍ മറ്റേത് നടനേക്കാളും ബുദ്ധിയുള്ള നടന്‍ മമ്മൂട്ടിയാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി

മമ്മൂട്ടിയ്ക്ക് ഇന്ന് കാണുന്ന പ്രശസ്തിയ്ക്കും അംഗീകാരത്തിനും പിന്നില്‍ താരം ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന കഥയും സംവിധായകരുമാണ്. ശ്രീകുമാരന്‍ തമ്പി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ അഭിപ്രായപ്പെട്ടത്.

കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി

ആരുടെയും ഉപദേശങ്ങളൊന്നുമില്ലാതെയാണ് മമ്മൂട്ടി ഇത്രയും വലിയ ഉയരത്തില്‍ എത്തിയതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

കഴിവ് മാത്രം പോരാ ബുദ്ധിയും വേണം, അങ്ങനെയൊരു നടനാണ് മമ്മൂട്ടി


സ്വയം കണ്ടത്തിയ അച്ചടക്ക ശീലമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്ക് പുറമേ തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ഭക്ഷണ ക്രമവും, നിസ്‌കാര ശീലവുമെല്ലാം മമ്മൂട്ടിയുടെ ജീവിതത്തിന്റെയും സിനിമയുടെയും വിജയമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Sreekumaran Thampi about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam