twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും കാരണം അവഗണിക്കപ്പെട്ടു എന്ന് ശ്രീകുമാരന്‍ തമ്പി!!

    By Aswini P
    |

    Recommended Video

    'വർഷങ്ങൾക്ക്ശേഷവും സിനിമയിൽ അവഗണന', മുതിർന്ന സംവിധായകൻ പറയുന്നു | filmibeat Malayalam

    മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി താന്‍ സിനിമാ ലോകത്ത് അവഗണന അനുഭവിക്കുയാണെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.

    ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ജെ സി ഡാനിയല്‍ പുരസ്‌കാരം സ്വീകരിച്ച് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരത്തെ കുറിച്ചും മലയാള സിനിമയിലെ താരാധിപത്യത്തെ കുറിച്ചും ശ്രീകുമാരന്‍ തമ്പി പറഞ്ഞതെന്താണെന്ന് വായിക്കാം..

    പുരസ്‌കാരത്തെ കുറിച്ച്

    പുരസ്‌കാരത്തെ കുറിച്ച്

    വൈകിയാണെങ്കിലും നീതി നടപ്പായി എന്ന് വിശ്വസിക്കുന്നു. നിര്‍മാതാവ്, സംവിധായന്‍, തിരക്കഥകൃത്ത് എന്ന നിലയില്‍ ഞാന്‍ ഒരുപാട് സംഭാവനകള്‍ ചെയ്‌തെങ്കിലും പാട്ടെഴുത്തില്‍ മാത്രം എന്നെ ഒതുക്കി നിര്‍ത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്.

    സിനിമാ നിര്‍മാണം

    സിനിമാ നിര്‍മാണം

    ഇന്നും ഞാന്‍ സാമ്പത്തികമായി ബാധ്യതയുള്ള വ്യക്തിയാണ്. 25 സിനിമകള്‍ ഞാന്‍ നിര്‍മിച്ചു. ഒരിക്കലും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല. സിനിമയെ സ്‌നേഹിക്കുന്നതിന് വേണ്ടി മാത്രമാണ്. ഞാന്‍ നിര്‍മിച്ചതെല്ലാം മികച്ച സിനിമകള്‍ ആണെന്ന അവകാശവാദം ഇല്ല. പക്ഷേ അതില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു.

    പുരസ്‌കാരം കിട്ടിയത്

    പുരസ്‌കാരം കിട്ടിയത്

    31-ാം വയസ്സില്‍ ഒരു പുരസ്‌കാരം ലഭിച്ചു. പിന്നീട് 40 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു പുരസ്‌കാരം ലഭിക്കുന്നത്. ഈ 40 വര്‍ഷങ്ങളുടെ കാലയളവില്‍ ഞാന്‍ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്.

    താരാധിപത്യം

    താരാധിപത്യം

    മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഞാന്‍ അവഗണ നേരിട്ടു. താരാധിപത്യം സിനിമയെ നശിപ്പിക്കുമെന്ന് ഞാനാര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും പറയുന്നു.

    ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിന്

    ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതിന്

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ ശബ്ദമുയര്‍ത്തിയ ഏക വ്യക്തിയായിരുന്നു ഞാന്‍. സത്യം പറഞ്ഞപ്പോള്‍ ആത് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ലായിരുന്നു. ഞാന്‍ 30 കൊല്ലം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ട്.

    ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള സിനിമ

    ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള സിനിമ

    മോഹന്‍ലാലിനെവെച്ച് യുവജനോത്സവവും മമ്മൂട്ടിയെവെച്ച് വിളിച്ചു വിളികേട്ടു എന്ന സിനിമയും എടുത്തു. അതിന് ശേഷം ഇവരെ വെച്ച് ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഇതിന് ശേഷമാണ് അവര്‍ സൂപ്പര്‍താരപദവിയിലേക്ക് എത്തുന്നത്. ഞാന്‍ സിനിമ എടുത്തിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കല്‍ പോലും എന്നെ സഹായിച്ചിട്ടില്ല- ശ്രീകുമാരന്‍ തമ്പി പറഞ്ഞു


    English summary
    Sreekumaran Thampi again against Stardom in Malayalam Cinema Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X