ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു
തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി എന്ന ഹൃദയരാഗങ്ങളുടെ കവി സിനിമയിലേക്കുള്ള മറ്റൊരു തിരിച്ചുവരവിലാണ്. ക്യാമറക്ക് പിന്നിലിരുന്ന് സിനിമയൊരുക്കാന്‍.. അതും 21 വര്‍ഷങ്ങള്‍ക്ക് ശേഷം.
1993 ല്‍ പുറത്തിറങ്ങിയ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമക്ക് ശേഷം ശ്രീകുമാരന്‍ തമ്പി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്. പഴയ താരജോഡികളായ മധുവും ശാരദയും ആയിരിക്കും സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
'അമ്മത്തൊട്ടില്‍' എന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ പുതിയ സിനിമയുടെ പേര്. വാര്‍ദ്ധക്യമാണ് സിനിമയുടെ പശ്ചാത്തലം. ഇതുവരെ ആരും കൊണ്ടുവരാത്ത ഒരു സമീപനമാണ് താന്‍ ഈ സിനിമയിലൂടെ ചെയ്യുന്നതെന്ന് ശ്രീകുമാരന്‍ തമ്പി അവകാശപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ മധു, ശാരദ, ഇന്ദ്രന്‍സ് തുടങ്ങിയര്‍ ശ്രീകുമാരന്‍ തമ്പിക്കൊപ്പമുണ്ടായിരുന്നു. അമ്മത്തൊട്ടിലിന്റെ വിശേഷങ്ങളറിയാം...

ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു, അമ്മത്തൊട്ടിലിലൂടെ
ശ്രീകുമാരന്‍ തമ്പി 21 വര്‍ഷത്തിന് ശേഷം സവിധാനം ചെയ്യുന്ന ചിത്രമാണ് അമ്മത്തൊട്ടില്‍. മധുവും ശാരദയും ആണ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു, അമ്മത്തൊട്ടിലിലൂടെ
സിനിമ സംവിധാനത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ തിരിച്ചുവരവാണ് ഈ ചിത്രം. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയാണ് സിനിമയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചത്.

ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു, അമ്മത്തൊട്ടിലിലൂടെ
പഴയ താരജോഡികളായ മധുവും ശാരദയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. തന്നെ സംബന്ധിച്ച് ഒരു പുനര്‍ജ്ജര്‍മ്മമാണെന്നാണ് ശാരദ സിനിമയെപ്പറ്റി പറഞ്ഞത്.

ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു, അമ്മത്തൊട്ടിലിലൂടെ
മലാള സിനിമയിലെ ഒരു സര്‍വ്വകലാ വല്ലഭനാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചന, കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ പല മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.

ശ്രീകുമാരന്‍ തമ്പി തിരിച്ചുവരുന്നു, അമ്മത്തൊട്ടിലിലൂടെ
വാര്‍ദ്ധക്യം ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. അത് മനസ്സിനെ ബാധിക്കുകയില്ല. ഈ സന്ദേശനമാണ് താന്‍ തന്റെ സിനിമയിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.


Click it and Unblock the Notifications











