twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുസ്ലീങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാമത് എത്തിയത്,ശ്രീകുമാരന്‍ തമ്പി

    By Midhun Raj
    |

    മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ എതിര്‍ക്കുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാള സിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല എന്നും അദ്ദേഹം കുറിച്ചു. അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിവാദം ചര്‍ച്ചയായ സമയത്താണ് പ്രതികരണവുമായി അദ്ദേഹം എത്തിയിരിക്കുന്നത്.

    premnazir-sreekumaranthampi-mammootty

    ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീകുമാരന്‍ തമ്പി ഇക്കാര്യങ്ങള്‍ കുറിച്ചത്. മുസ്ലീങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധര്‍വ്വനായത്? ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം.

    എന്താണ് ശരിക്കും മാമാങ്കം? ചരിത്രവും സിനിമയും അറിയേണ്ടതെല്ലാംഎന്താണ് ശരിക്കും മാമാങ്കം? ചരിത്രവും സിനിമയും അറിയേണ്ടതെല്ലാം

    ഇത് രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക. ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും. ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.

    sreekumaran thampi fb

    മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍മുത്താണ് അനിലേട്ടാ നിങ്ങള്‍; ബിനീഷ് ബാസ്റ്റിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയുമെന്ന് നടന്‍

    English summary
    Sreekumaran Thampi's Post About Mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X