»   » ജഗതിയെ കാണാന്‍ പൊലീസ് അകമ്പടിയുമായി ശ്രീലക്ഷ്മി

ജഗതിയെ കാണാന്‍ പൊലീസ് അകമ്പടിയുമായി ശ്രീലക്ഷ്മി

Posted By:
Subscribe to Filmibeat Malayalam
Sreelakshmi
റോഡപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സുഖപ്പെട്ടുവരുന്ന ജഗതി ശ്രീകുമാറിനെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെത്തി. പൊലീസ് അകമ്പടിയോടെയാണ് ജഗതിയ്ക്ക് രണ്ടാം ഭാര്യയിലുണ്ടായ മകള്‍ ശ്രീലക്ഷ്മി ജഗതിയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി പിതാവിനെ കണ്ടത്.

സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീലക്ഷ്മി അച്ഛന് നല്ല മാറ്റമുണ്ടെന്നും അത് കാണുമ്പോള്‍ ആശ്വാസവും സന്തോഷവും തോന്നുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് ജഗതി ആശുപത്രിയിലായതില്‍പ്പിന്നെ പലവട്ടം ശ്രീലക്ഷ്മിയും അമ്മ കല ശ്രീകുമാറും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലും മറ്റുമെത്തിയിരുന്നു. എന്നാല്‍ ജഗതിയുടെ കുടുംബം സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നില്ലെന്ന് ശ്രീലക്ഷ്മി ആരോപിച്ചിരുന്നു. പിതാവിനെ കാണാനുള്ള അനുമതിയ്ക്കായി ശ്രീലക്ഷ്മി കോടതിയെ സമീപിയ്ക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് അകമ്പടിയോടെ ശ്രീലക്ഷ്മി പിതാവിനെ കാണാന്‍ എത്തിയത്.

കാത്തിരിപ്പിനൊടുവില്‍ അച്ഛനെക്കാണാന്‍ അവസരം കിട്ടിയതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. വിളപ്പില്‍ശാല പൊലീസാണ് ശ്രീലക്ഷമിയ്‌ക്കൊപ്പമെത്തിയത്. അമ്മയ്‌ക്കൊപ്പമാണ് ശ്രീലക്ഷ്മി അച്ഛനുമായി കൂടിക്കാഴ്ച നടത്തിയത്.

English summary
Sreelakshmi, daughter of actor Jagathy Sreekumar visted her father at his home with police escort
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam