»   » എന്നെ ഒന്നിനും നിര്‍ബന്ധിക്കാറില്ല,പക്ഷേ അമ്മയോട് പല പ്രാവശ്യം പറയുന്നത് കേട്ടിട്ടുണ്ട്

എന്നെ ഒന്നിനും നിര്‍ബന്ധിക്കാറില്ല,പക്ഷേ അമ്മയോട് പല പ്രാവശ്യം പറയുന്നത് കേട്ടിട്ടുണ്ട്

By: Sanviya
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി വിട്ട് പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. മികച്ച സിനിമയില്‍ അഭിനയിച്ചതുക്കൊണ്ട് മാത്രമായിരുന്നില്ല പെരുമാറ്റവും സ്‌നേഹവും മറ്റ് നടന്മാരില്‍ നിന്നും മണിയെ വ്യത്യസ്തനാക്കിയിരുന്നു. മാര്‍ച്ച് ആറിനാണ് കരള്‍രോഗത്തെ തുടര്‍ന്ന് മണി മരിച്ചത്. എന്നാല്‍ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ ശ്രീലക്ഷ്മി മണിയുടെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയുണ്ടായി. ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് മണി വീട്ടിലെത്തുമ്പോഴുള്ള രസകരമായ അനുഭവം തന്നിലുള്ള പ്രതീക്ഷയുമാണ് ശ്രീലക്ഷ്മി പങ്കു വെച്ചത്.

പുറത്ത് പോയി കഴിക്കാറില്ല

ഭക്ഷണം പുറത്ത് പോയി കഴിക്കുന്ന പതിവില്ല. സിനിമയുടെ തിരക്കുകള്‍ എല്ലാം കഴിയുമ്പോള്‍ വല്ലപ്പോഴും മാത്രമായിരുന്നു അച്ഛന്‍ വീട്ടില്‍ എത്തിയിരുന്നത്. അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ ഒരു ആഘോഷം തന്നെയാണ്. അന്ന് മാത്രം അമ്മയെ അടുക്കളയില്‍ നിന്ന് ഇറക്കിയിട്ട് ഞാനും അച്ഛനുമായിരിക്കും അന്നത്തെ കുക്കിങ്.

അച്ഛന് മീന്‍ കറിയും ചോറും

അച്ഛന് ഏറ്റവും മീന്‍ കറിയും ചോറുമാണ്. എനിക്ക് അച്ഛന്റെ മാമ്പഴ പുളിശേരിയും. മാമ്പഴപുളിശേരി എന്ന് പറയുമ്പോള്‍ തന്നെ എനിക്ക് വായില്‍ വെള്ളമൂറും. പാചകത്തിന്റെ കാര്യത്തില്‍ അച്ഛനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ശ്രീലക്ഷ്മി പറയുന്നു.

എന്നെ നിര്‍ബന്ധിക്കാറില്ല

എന്നെ ഡോക്ടറാക്കണമെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. പക്ഷേ പഠിക്കണമെന്ന് പറഞ്ഞ് എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. പക്ഷേ അമ്മയോട് എന്നെ ശ്രദ്ധിക്കണമെന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അച്ഛന്‍ ദേഷ്യപ്പെട്ടിട്ടില്ല

അച്ഛന്‍ ഇതുവരെ ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ വലിയൊരു കൂട്ടായിരുന്നു അച്ഛന്‍. ശ്രീലക്ഷ്മി പറഞ്ഞു.

English summary
Sreelakshmi about Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam