വിധവ സബ്ക്രിപ്ഷൻ എടുത്താലെന്താണ്? രേണു സുധിക്കെതിരെ ക്രൂരമായ അറ്റാക്ക് നടക്കുന്നു: ശ്രീലക്ഷ്മി അറയ്ക്കൽ

രേണു സുധിക്കെതിരെ നടക്കുന്ന സെെബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. രേണുവിനെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു. രേണു സുധി പൈസ ഉണ്ടാക്കുന്നത് നാട്ടുകാർക്ക് അസൂയ ആയത് കൊണ്ട് നാട്ടുകാർ രേണുനെ വിറ്റ് കാശ് ഉണ്ടാക്കുന്നു.രേണു നല്ലൊരു റീച്ച് ഉള്ള കണ്ടന്റ് ആണെന്ന് കണ്ടന്റ് ക്രിയേറ്റേർസിന് അറിയാം. അതുകൊണ്ട് അവർ രേണുവിനെ ആക്രമിച്ചും മാനസികമായി സമ്മർദത്തിൽ ആക്കിയും പൈസ ഉണ്ടാക്കുന്നു.

'പാണ്ടി സാധനം!' വാക്ക് വിനയായി വീണ്ടും ​ദിയ കൃഷ്ണ; അശ്വിനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദ്യം
'പാണ്ടി സാധനം!' വാക്ക് വിനയായി വീണ്ടും ​ദിയ കൃഷ്ണ; അശ്വിനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദ്യം

രേണു ചെയ്യുന്ന ഒരു കാര്യവും വേറെ ഒരാളെ വേദനിപ്പിക്കുന്നത് അല്ല. പക്ഷേ അവരുടെ ഫേസ് ഉപയോഗിച്ച് കണ്ടന്റ് ക്രിയേറ്റേർസ് നടത്തുന്നത് അവർക്ക് എതിരെയുള്ള ക്രൂരമായ അറ്റാക്ക് ആണ്. സബ്സ്ക്രിപ്ഷൻ ഉള്ള പലർക്കും ഈ ഹേറ്റ് നേരിടേണ്ടി വരുന്നില്ല. ഒരു വിധവ സബ്സ്ക്രിപ്ഷൻ ഓൺ ആക്കുന്നു ,അവർ ബിഗ്ബോസിൽ പോണു, ഉറച്ച സ്റ്റാൻഡ് എടുക്കുന്നു , കാർ വാങ്ങുന്നു
ഇതൊന്നും ഒരു വിധവക്ക് പറഞ്ഞിട്ട് ഉള്ളത് അല്ല.

Renu Sudhi

മാത്രമല്ല ഇവിടുത്തെ പോലീസിന് പെണ്ണുങ്ങളെ സൈബർ ഇടത്ത് അധിക്ഷേപിക്കുന്നത് ഒരു ക്രൈം ആയി ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് രേണു സുധി ഇനിയും സഹിക്കേണ്ടി വരും. ഇവിടുത്തെ പോലീസ് എന്ത് നോക്കി ഇരിക്കുവ... യൂട്യൂബിൽ ഇങ്ങനെ മറ്റുള്ളവരുടെ ജീവിതം വലിച്ച് കീറി വേട്ടയാടുന്ന ഷാഹിന ബീവി പോലെ ഉള്ള കൊറെ ആളുകൾക്ക് എതിരെ പൊലീസ് എന്താണ് നടപടി എടുക്കാത്തത് ? യുഡിഎഫ് സര്ക്കാർ അധികാരത്തിൽ വന്നാൽ എങ്കിലും ഇവിടുത്തെ സൈബർ ഇടങ്ങളിൽ പെണ്ണുങ്ങൾക്ക് നേരെ ഉള്ള അക്രമങ്ങളും വ്യക്തിഹത്യയും നിർത്തലാക്കാൻ ഒരു സ്റ്റെപ്പ് എടുക്കുമോ ? ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ ദിവസം രേണുവിന്റെ സബ്സ്ക്രിപ്ഷൻ വീഡിയോ പുറത്തായത് ചർച്ചയായിരുന്നു. രേണുവിന് നേരെ വ്യാപക വിമർശനം നേരിടേണ്ടി വന്നു. എന്നാൽ തെറ്റായ രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോ ആണിതെന്നാണ് രേണു സുധി പറയുന്നത്. രേണുവിന്റെ സബ്സ്ക്രിപ്ഷൻ നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. ഈയടുത്ത കാലത്തായി തുടരെ വിവാദങ്ങളിലാണ് രേണു സുധി. കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ രേണുവിനെതിരെ പലരും ആയുധമാക്കി. അതേസമയം കിച്ചുവിനെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് രേണു സുധി പറയുന്നത്.

ഞാനായിട്ട് ആരോടും പിണങ്ങിപ്പോയിട്ടില്ല. ഇന്നും കിച്ചു അമ്മേയെന്ന് വിളിച്ചാൽ എന്തോയെന്ന് വിളി കേൾക്കാനുള്ള മനസെനിക്കുണ്ട്. ഞാനങ്ങനെയൊരു വ്യക്തിയാണെന്ന് രേണു സുധി പറയുന്നു. കിച്ചുവിന്റെ മൂന്നാനമ്മയാണ് ഞാൻ. എന്ത് കാര്യമാണെങ്കിലും എനിക്കൊരിക്കലും മക്കളെ തള്ളിക്കളയാൻ പറ്റില്ല. ഞാനൊരിക്കലും തള്ളിപ്പറഞ്ഞിട്ടുമില്ല. പ്രായപൂർത്തിയായ കുട്ടിയായതിനാൽ അവൻ അവന്റെ ഇഷ്ട‌പ്രകാരം ചെയ്യട്ടെയെന്നും രേണു സുധി പറഞ്ഞു. ഒരു വ്യക്തി മാറി സംസാരിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ ചെയ്യും. പിന്നെ അവരെ വിളിച്ച് ചോദിക്കേണ്ട കാര്യം ഇല്ല. ഞാനവനെ വിളിച്ചിട്ടില്ല. തന്റെ വീട്ടുകാർ നൂറ് തവണ വിളിച്ചിട്ടും കിച്ചു ഫോണെടുത്തിട്ടില്ലെന്നും രേണു സുധി പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X