ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
കാരണവര്‍ എന്ന ചിത്രത്തിലൂടെ അങ്ങനെ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറും ബിഗ്‌സ്‌ക്രീനെത്തി. ഒരു നാടന്‍ പെണ്‍കുട്ടിയുടെ ഇമേജ് ലക്ഷ്മി എത്തുന്നതിന് മുമ്പേ മലയാളി പ്രേക്ഷകര്‍ നടിയ്ക്ക് നല്‍കി കഴിഞ്ഞതാണ്. രണ്ടാമത്തെ ചിത്രം മുതല്‍ ലക്ഷ്മി അത് മാറ്റാന്‍ പോകുന്നു.
ലെനിന്‍ സംവിധാനം ചെയ്യുന്ന 'ക്രാന്തി' എന്ന ചിത്രത്തിലൂടെ ശ്രീലക്ഷ്മി മറ്റൊരു ഗെറ്റപ്പിലേക്ക് തിരിയുകയാണ്. വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ ശ്രീലക്ഷ്മിയ്ക്ക്. ദിവ്യ എന്ന വയലിനിസ്റ്റായ ഗ്ലാമര്‍ പെണ്‍കുട്ടിയെയാണ് ശ്രീലക്ഷ്മി അഭിനയിക്കുന്നത്.

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയെ പ്രേക്ഷകര്‍ പരിചയപ്പെട്ടു തുടങ്ങുന്നത് സിനിമകള്‍ക്ക് മുമ്പേ വാര്‍ത്തകളിലൂടെയാണ്. കാറപകടത്തില്‍ പരിക്കേറ്റ അച്ഛനെ കാണാന്‍ ശ്രീലക്ഷ്മിയ്ക്ക് കോടതിയുടെ സഹായം വരെ ലഭിച്ചു.

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിലൂടെ ശ്രീലക്ഷ്മി വെള്ളിത്തിരയില്‍ എത്തുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ പിന്നീട് ഫഹദ് പിന്മാറിയതോടെ ചിത്രത്തെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല.

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
ആദ്യ ചിത്രം പ്രശ്‌നത്തിലായതോടെ, ശ്രീലക്ഷ്മി ചില ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തിയിരുന്നു.

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
രണ്ടാമത് പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍. ശ്രീനാഥ് ഭാസിയുടെ നായികയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28 ന് ചിത്രം തിയേറ്ററിലെത്തിച്ചെങ്കിലും പ്രേക്ഷകരിലേക്കെത്തിയില്ല

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
പിന്നെ പ്രേക്ഷകര്‍ ശ്രീലക്ഷ്മിയെ പരിചയപ്പെട്ടുന്നത് കാരണവര്‍ എന്ന ചിത്രത്തിലൂടെയാണ്. ഒരുകൂട്ടം നവാഗതരൊക്കിയ ചിത്രത്തിലെ ശ്രീയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
ഇനി സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ തന്നെയാണ് ശ്രീലക്ഷ്മിയുടെ തീരുമാനം. പുതിയ നല്ല പ്രൊജക്ടുകളൊക്കെ കിട്ടി തുടങ്ങി

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഗ്ലാമറാകുന്നു
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി അടുത്തതായി അഭിനയിക്കുന്നത്. ഇതുവരെ ഉള്ള ഗെറ്റപ്പില്‍ നിന്നുമുള്ള ഒരു മാറ്റം ഈ ചിത്രത്തിലുണ്ടാവും.


Click it and Unblock the Notifications











