ജഗതിയില്ലാതെ മകളുടെ വിവാഹം! പപ്പയെ വല്ലാതെ മിസ്സ് ചെയ്തു! വേദനയോടെ ശ്രീലക്ഷ്മിയുടെ വാക്കുകള്‍!
കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി താരപുത്രി എത്തിയിരുന്നു. കൊമേഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് താരപുത്രിയെ ജീവിതസഖിയാക്കിയത്. കോളേജില്‍ പഠിക്കുമ്പോള്‍ സൗകര്യത്തിനായി തങ്ങള്‍ കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്നു. അന്ന് അയല്‍ക്കാരായുണ്ടായിരുന്നത് ജിജിനും കുടുംബവുമായിരുന്നു. വിദേശത്താണ് ജനിച്ച് വളര്‍ന്നതെങ്കിലും നാട്ടിലെ രീതികളെ ഏറെയിഷ്ടപ്പെടുന്നയാളാണ് ജിജിന്‍. അമ്മമാരാണ് ആദ്യം സൗഹൃദത്തിലായത്. അമ്മയില്‍ നിന്നും ശ്രീലക്ഷ്മിയെക്കുറിച്ച് കേട്ടിരുന്നുവെന്നും അതിന് ശേഷമായാണ് പരിചയപ്പെടുന്നതെന്നും ജിജിനും പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു.
പ്രണയത്തിലാണെന്ന് മനസ്സിലാക്കിയതിന് ശേഷം ജിജിനായിരുന്നു അതേക്കുറിച്ച് വ്യക്തമാക്കിയത്. 5 വര്‍ഷം രഹസ്യമായി കൊണ്ടുനടന്ന പ്രണയമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സ്വര്‍ണ്ണാഭരണങ്ങളുടെ ഭാരമില്ലാതെ തികച്ചും വ്യത്യസ്തമായാണ് ശ്രീലക്ഷ്മി എത്തിയത്. രഞ്ജുരഞ്ജിമാരായിരുന്നു താരപുത്രിയെ അണിയിച്ചൊരുക്കിയത്. വിവാഹത്തിനിടയിലും തന്റെ കണ്ണുകള്‍ തിരഞ്ഞത് പപ്പയെ ആയിരുന്നുവെന്നും ആ അസാന്നിധ്യം ശരിക്കും അനുഭവപ്പെട്ടിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹ ദിനത്തില്‍ തനിക്ക് പപ്പയെ മിസ്സ് ചെയ്തുവെന്ന് താരപുത്രി പറയുന്നു.സ്വപ്‌നനിമിഷമായിരുന്നുവെങ്കില്‍ക്കൂടിയും ആ അസാന്നിധ്യം വല്ലാതെ അലട്ടിയിരുന്നു. എല്ലായിടത്തും തേിയത് അദ്ദേഹത്തെയായിരുന്നു. കുടുംബത്തിലെല്ലാവരും ഏറെ സന്തോഷത്തോടെയാണ് വിവാഹം ആഘോഷിച്ചത്. മെഹന്ദിയും ഹല്‍ദി ചടങ്ങുകളുമൊക്കെയുണ്ടായിരുന്നു. എല്ലാ സന്തോഷത്തിനിടയിലും വേദനയായി ഇക്കാര്യം മനസ്സിലുണ്ടായിരുന്നു.

അദ്ദേഹമില്ലാത്തതിന്റെ ശൂന്യത വല്ലാതെ തോന്നുന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹ ദിനത്തില്‍ മറ്റ് ടെന്‍ഷനുകളൊന്നുമുണ്ടാവരുതെന്നാഗ്രഹിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് പപ്പയെ കാണണമെന്നും പപ്പ ആഗ്രഹിച്ചത് പോലൊരു ബന്ധമാണ് തന്റേതെന്ന് പറയുമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. മകളാണെന്ന് ജഗതി ശ്രീകുമാര്‍ പറയാറുണ്ടെങ്കിലും അദ്ദേഹത്തിന്‍രെ കുടുംബം ഇവരെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മുന്‍പൊരിക്കല്‍ പൊതുവേദിയില്‍ പപ്പയെ കാണാനെത്തിയ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളും വാക്കുകളുമൊക്കെ വൈറലായി മാറിയിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ബിഗ് ബോസിലെ താരങ്ങള്‍ ശ്രീലക്ഷ്മിയെ കാണാനായി എത്തിയിരുന്നു. കുടുംബസമേതമായാണ് ബഷീര്‍ ബഷി എത്തിയത്. ശ്വേത മേനോന്‍, സാബു മോന്‍, രഞ്ജിനി ഹരിദാസ്, ദിയ സന, അര്‍ച്ചന സുശീലന്‍ തുടങ്ങിയവരെല്ലാം ശ്രീലക്ഷ്മിയെ കാണാനായി എത്തിയിരുന്നു.

വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീലക്ഷ്മിയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സന്തോഷം പങ്കുവെച്ചത്.
താലികെട്ടുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. മിസ്സില്‍ നിന്നും മിസ്സിസ്സിലേക്ക് മാറിയതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദിയും അറിയിച്ചിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള വിവരം പങ്കുവെച്ചതും ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു.


Click it and Unblock the Notifications











