ജോര്‍ജ് ചീഫ് വിപ്പല്ല, ചീപ്പ് വിപ്പ്: ശ്രീലക്ഷ്മി

By Aswathi

മലയാളത്തിലിപ്പോള്‍ പുതുമുഖ താരനിരയിലേക്ക് ഉയരുന്ന കൊച്ചു സുന്ദരിയാണ് ശ്രീലക്ഷ്മി. ജഗതി ശ്രീകുമാറിന്റെ മകളെന്നു കൂടെ പറഞ്ഞാല്‍ മലയാളികള്‍ക്ക് കുറച്ചുകൂടെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ബാലതാരമായെത്തിയ ശ്രീലക്ഷ്മി ഇപ്പോള്‍ 'വണ്‍സ് അപ്പോണ്‍ എ ടൈ ദേര്‍ വാസ് എ കള്ളന്‍' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും.

അച്ഛന്റെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ വേണ്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീലക്ഷ്മിക്ക് പക്ഷേ ഇതുവരെ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനെ കണ്ടിറങ്ങുന്ന പലരില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഈ മകള്‍ അറിയുന്നത്. അച്ഛനെ കാണാന്‍ തടസ്സം പറഞ്ഞ് മുന്നില്‍ നില്‍ക്കുന്നവരില്‍ ഏറ്റവും മന്‍നിരയിലുള്ളത് അര്‍ധ സഹോദരിയുടെ ഭര്‍ത്താവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജാണെന്നാണ് നടി പറയുന്നത്.

Sreelakshmi

അടുത്തിടെ കെബി ഗണേഷ് കുമാറാണ് സിനിമയിലഭിനയിപ്പിക്കാന്‍ ശ്രീലക്ഷ്മിയെയും കൊണ്ട് നടക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. അതിനുള്ള മറുപടിയുമായി വന്നിരിക്കുകയാണ് ഇപ്പോള്‍ ശ്രീലക്ഷ്മി. സര്‍ക്കാര്‍ 'ചീഫ്' വിപ്പല്ല 'ചീപ്പ്' വിപ്പാണ് പിസി ജോര്‍ജെന്ന് ശ്രീലക്ഷ്മി പറയുന്നു. രാഷ്ട്ര ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജോര്‍ജിന് പുതിയ വിശേഷണം നല്‍കിയത്.

ഗണേഷ് കുമാറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍മാത്രമാണ് അദ്ദേഹത്തെ നേരില്‍ കണ്ടത്. ഒരിക്കല്‍ പോലും നേരില്‍ സംസാരിച്ചിട്ടില്ലെന്നും ഗണേഷുമായി തനിക്കടുപ്പമുണ്ടെന്ന് പറയുന്നത് ശുദ്ധ നുണയാണെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. ഗണേഷ് കുമാറും പിസി ജോര്‍ജും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന് തന്നെ ഇരയാക്കുകയാണെന്നും ശ്രീലക്ഷ്മി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X