ജിജിനൊപ്പമുളള പുതിയ ചിത്രവുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍! ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി അവതാരകയായും മലയാളത്തില്‍ തിളങ്ങിയിരുന്നു. ബിഗ് ബോസിന് പിന്നാലെയാണ് താരപുത്രിയുടെ വിവാഹം കഴിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്.

sreelakshmi sreekumar

ദുബായില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം ദുബായിലാണ് ശ്രീലക്ഷ്മിയും ജിജിനും സ്ഥിര താമസമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിജിനുമായുളള ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും സജീവമാകാറുണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ താരപുത്രി പങ്കുവെക്കാറുണ്ട്. ശ്രീലക്ഷ്മി ശ്രീകുമാറിന്റെതായി വരാറുളള പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഭര്‍ത്താവിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച താരം അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. "എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്. നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും. എന്നര്‍ത്ഥം വരുന്ന രണ്ടുവരി ഹിന്ദി കവിതയാണ് ചിത്രത്തിനൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മുന്‍പ് ഫെബ്രുവരി പ്രണയത്തിന്റെ മാസമാണെന്ന ക്യാപ്ഷനോടെ ഒരു ടിക്ക് ടോക്ക് വീഡിയോയും ശ്രീലക്ഷ്മി പങ്കുവെച്ചിരുന്നു. ഐ തിങ്ക് ഐആം ലവ് വിത്ത് യൂ എന്ന പാട്ടിന് അഭിനയിച്ചുകൊണ്ടാണ് വീണ്ടും തന്റെ പ്രണയം താരപുത്രി പറഞ്ഞിരുന്നത്. വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍, ഐ ലവ് യൂ എന്നിങ്ങനെയുളള ഹാഷ്ടാഗുകളും ശ്രീലക്ഷ്മി അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന തുടങ്ങിയവരെല്ലാം ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Read more about: sreelakshmi sreekumar bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X