For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി! താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്, കാണൂ

  |

  കേരളം കാത്തിരുന്ന വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായിരിക്കുകാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഉടന്‍ വിവാഹിതായാവുമെന്നും കേരളത്തില്‍ വെച്ചായിരിക്കും വിവാഹമെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തിയത്. പിന്നാലെ ഭര്‍ത്താവ് ആകാന്‍ പോകുന്ന ജിജിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങളും ശ്രീലക്ഷ്മി പുറംലോകത്തോട് വിളിച്ച് പറഞ്ഞത്.

  വിവാഹത്തിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അന്നേരം പുറത്ത് വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മലയാള സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളും എത്തിയിരിക്കുകയാണ്.

  നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായെന്ന വാര്‍ത്ത വന്നതോടെ ചിത്രങ്ങള്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. വിവാഹ വേഷം എന്താണെന്നും ആരൊക്കെയാണ് വിവാഹത്തിനെത്തിയതെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. മുസ്ലിം ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്. ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം.

  കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.

  വലിയ ആഭാരണങ്ങളായിരുന്നു ശ്രീലക്ഷ്മിയും അണിഞ്ഞത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ് താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ വസ്ത്രത്തിനോട് സാമ്യമില്ലെങ്കിലും മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ആശംസകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

  ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിങ്ങനെയുള്ള ബിഗ് ബോസ്് താരങ്ങള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്, ടിജെ വിനോദ് എംഎല്‍എ, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും താരപുത്രിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.

  എനിക്ക് ഭര്‍ത്താവില്ല! റിലേഷന്‍ ഉണ്ടായിരുന്നു. ഒന്നും വര്‍ക്കൗട്ട് ആയില്ലെന്ന് നടി ചന്ദ്ര ലക്ഷ്മണ്‍

  അതേ സമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ നടനും ശ്രീലക്ഷ്മിയുടെ അച്ഛനുമായ ജഗതി ശ്രീകുമാർ എത്തിയിട്ടില്ല. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരിക്കുന്ന ജഗതി വിവാഹത്തിനെത്തുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴും നടക്കാന്‍ കഴിയാത്ത താരം വീല്‍ചെയറിലാണ് സഞ്ചരിക്കാറുള്ളത്. ജഗതിയുടെ മൂന്നാമത്തെ പത്‌നി കലയില്‍ ജനിച്ച മകളാണ് ശ്രീലക്ഷ്മി. വിവാഹത്തിന് മുന്‍പ് പപ്പയുടെ അടുത്ത് പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ് കയറി ചെല്ലുന്നതെന്ന് പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു.

  മഞ്ജു വാര്യരും ഭാവനയുമടക്കം ഈ ആഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ ചിത്രങ്ങളുമായി നടിമാര്‍!

  English summary
  Sreelakshmi Sreekumar's Marriage Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X