ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പുകവലിക്കും
കൊച്ചി: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി അടുത്തകാലത്തായാണ് സിനിമയിലേക്ക് പ്രവേശിച്ചത്. ആദ്യ സിനിമ തന്നെ നടക്കാതെ പോയെങ്കിലും സിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ജഗതിയുടെ മകള്‍. ശ്രീലക്ഷ്മിയുടെ പുതിയ ചിത്രം 'ഓടും രാജ ആടും റാണി'യില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് നടി രംഗത്തെത്തുന്നത്.
നാടന്‍ സ്റ്റൈലില്‍ പുകവലിക്കുകയയും പാന്‍ മസാല ചവയ്ക്കുകയും ചെയ്യുന്ന കഥാപാത്രമായാണ് ശ്രീലക്ഷ്മിയുടെ വേഷപ്പകര്‍ച്ച. ശ്രീലക്ഷ്മി തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഥാപാത്രത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഏറെ പ്രതീക്ഷയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനാകുമെന്ന് പറയപ്പെട്ട അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ ശ്രീലക്ഷ്മിയായിരുന്നു നായിക ആകേണ്ടിയിരുന്നു. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടും നടന്നു. എന്നാല്‍ അവിചാരിതമായ കാരണത്താല്‍ ഫഹദ് ചിത്രത്തില്‍ നിന്നും പിന്മാറിയതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. വണ്‍ അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കണ്ണന്‍ എന്ന ചിത്രമാണ് ശ്രീക്ഷ്മിയുടേതായി ആദ്യം പുറത്തിറങ്ങുക. യുവതാരം ശ്രീനാഥ് ഭാസിയാണ് നായകന്‍,
ശ്രീലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാകും ബിജു വര്‍മ്മ സംവിധാനം ചെയ്യുന്ന ഓടും രാജ ആടും റാണി. മിനിസ്‌ക്രീനില്‍ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ പട്ടാമ്പിയാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കു. നര്‍മത്തില്‍ പൊതിച്ച ഒരു ചിത്രമായിരിക്കും ഓടും രാജ ആടും റാണി.


Click it and Unblock the Notifications











