അച്ഛനല്ലേ.. ഞാന്‍ കണ്ടിരിയ്ക്കും- ജഗതിയുടെ മകള്‍

"അച്ഛനല്ലേ.. ഞാന്‍ കണ്ടിരിയ്ക്കും, ഹൈക്കോടതിയുടെ ഉത്തരവാണ് ധിക്കരിച്ചിരിയ്ക്കുന്നത്. ഇതിനാല്‍ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കും. ഇതിന്റെ കൂടുതല്‍ നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ടു പോകും" -ശ്രീലക്ഷ്മി പറഞ്ഞു.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമായാണ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ മകള്‍ ശ്രീലക്ഷ്മിയും അമ്മ ശശികലയും എത്തിയത്. എന്നാല്‍ വെല്ലൂരില്‍ എത്തിയ ഇവരെ ജഗതിയെ കാണുന്നത് അദ്ദേഹത്തിന്റെ മക്കളായ പാര്‍വതിയും രാജ്കുമാറും വിലക്കുകയായിരുന്നു.
ഒരു മാസത്തേക്ക് ജഗതിയെ കാണാന്‍ പാടില്ല എന്നാണ് മക്കള്‍ പറഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു. അച്ഛനെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ശ്രീലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു.
ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കണം സന്ദര്‍ശനമെന്നും ജഗതിയുടെ മക്കളായ പാര്‍വതിയും രാജ്കുമാറും ശ്രീലക്ഷ്മിയുടെ സന്ദര്‍ശനം തടയില്ലെന്നും കോടതി അറിയിച്ചിരുന്നു.
തനിക്കു മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് അപകടത്തില്‍പ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ജഗതി ശ്രീകുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ അഭിമുഖം പുറത്തുവന്നത് ജഗതി അപകടത്തില്‍പ്പെട്ട് ആശുപ്രതിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടതിന് ശേഷമായിരുന്നു.


Click it and Unblock the Notifications