വിജയശ്രീ ആത്മഹത്യ ചെയ്യില്ല! അവർക്കൊരു പ്രണയമുണ്ടായിരുന്നു, ശ്രീലത പറയുന്നു

70 കളിൽ മലയാള സിനിമ അടക്കി വാണിരുന്ന താരമായിരുന്നു വിജയശ്രീ. ആ കാലത്ത് പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളിലും നടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. നസീർ, സത്യൻ എന്നിങ്ങനെ മുൻനിരനായകന്മാരുടെ ഭാഗ്യനായികയായിരുന്നു വിജയശ്രീ. എന്നാൽ അധികം നാൾ താരത്തിന് സിനിമയിൽ തിളങ്ങി നിൽക്കാൻ സാധിച്ചിരുന്നില്ല.

21ാം മത്തെ വയസ്സിലായിരുന്നു വിജയശ്രീ മരണത്തിന് കീഴടങ്ങുന്നത്. ഒരുപാട് ദുരൂഹ ബാക്കിവെച്ചാണ് താരം ഛായങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്. ഇന്നും വിജയശ്രീയുടെ മരണത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിത നടിയുട മരണത്തെ കുറിച്ച് ശ്രീലത മേനോൻ.

  വിശ്വസിക്കാൻ ബുദ്ധിമുട്ട്

വിജയശ്രീയുടെ മരണം ഒരു ആത്മഹത്യാണെന്ന് ഇന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വിജശ്രീയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീലത. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു വിജയശ്രീയെന്നും താരത്തിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചു.

 മരണത്തിൽ ദുരൂഹത

വിജയശ്രീയുടെ മരണം ഇപ്പോഴും ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ വിവാഹം കഴിക്കാൻ അവർക്ക് വലിയ താൽപര്യമായിരുന്നു. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്കെ മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.'- ശ്രീലത പറഞ്ഞു.

 മരണം  അറിയുന്നത്

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ബെംഗ്ലൂരുവിൽ പോയപ്പോഴാണ് വിജയശ്രീ മരിക്കുന്നത്. ഒരു ചായ കുടിച്ചതിനു ശേഷ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മരിക്കുകയായിരുന്നു എന്നാണ് താൻ കേട്ടതെന്നും ശ്രീലത അഭിമുഖത്തിൽ പറ‍ഞ്ഞു. മരിക്കുമ്പോൾ 24 വയസ്സോ മറ്റോ ഉണ്ടായിരുന്നുള്ളൂവെന്നും നടി കൂട്ടിച്ചേർത്തു.

മലയാളം കണ്ടതിൽ വെച്ച് സുന്ദരിയായ നടി

മലയാളത്തിലെ മർലിൻ മൺറോ എന്നാണ് വിജയശ്രീയെ അറിയപ്പെട്ടിരുന്നത് .1953 ൽ ജനിച്ച താരം 1974ലായിരുന്നു മരണപ്പെട്ടത്. മലയാ സിനിമയിൽ താൻ കണ്ട ഏറ്റവും സുന്ദരിയായ നടിയാണ് വിജയശ്രീ എന്നാണ് സംവിധായകൻ ഭരതൻ ഒരിക്കൽ പറഞ്ഞിരുന്നു.ഇരുപത്തിനാല് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

നാൽപ്പത് വർഷം

അഭിനയിക്കാൻ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായിട്ട് നാൽപ്പത് വർഷം തികഞ്ഞിരിക്കുകയാണ്. വർഷങ്ങൾ കന്നു പോയിട്ടും ഇന്നും ഇവരുടെ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ചെറിയ സമയത്തിനുള്ളിൽ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിൽ പ്രേം നസീറിനൊപ്പമാണ് കൂടുതൽ അഭിനയിച്ചത്.തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു.

   താരത്തിന്റെ നഗ്ന  ചിത്രം

പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട് ചില സംഭവ വികാസങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിന്റെ പാട്ട് സീനിൽ
പുഴയില്‍ കുളിക്കുന്ന രംഗം ചിത്രീകരിക്കവെ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണിരുന്നു. ഇത് വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച്‌ അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തിൽ വാ‍ർത്തകൾ പ്രചരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X