»   » നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി, വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം

നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി, വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം

Posted By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരവും സിനിമാ താരവുമായ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ റീതു സക്കറിയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം എറണാകുളത്തെ ബോള്‍ഗാട്ടി പാലസില്‍ വച്ച് റിസ്പഷന്‍ നടത്തി.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും ഭാര്യ റീമ കല്ലിങ്കല്‍, സൈജു കുറുപ്പും കുടുംബവും, ശേഖര്‍ മേനോന്‍ തുടങ്ങിയവര്‍ വിവാഹത്തിന് ശേഷം റിസപ്ഷനില്‍ പങ്കെടുത്തു.

Read Also: മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങള്‍

ടെലിവിഷന്‍ താരം

ടെലിവിഷന്‍ ഷോകളിലൂടെയാണ് ഷോകളിലൂടെയാണ് സിനിമയില്‍ എത്തിയത്.

റേഡിയോ ജോക്കി

കൊച്ചി റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിയിട്ടുണ്ട്.

ആദ്യ സിനിമ

2012ല്‍ ബ്ലെസി സംവിധാനം ചെയ്ത പ്രണയമാണ് ശ്രീനാഥ് ഭാസിയുടെ ആദ്യ ചിത്രം. അനുപം ഖേര്‍ല, മോഹന്‍ലാല്‍, ജയപ്രഭ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടി.

ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം

22 ഫീമെയില്‍ കോട്ടയം, ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രമായ ഹണി ബീ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

മികച്ച വേഷങ്ങള്‍

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളിലെ വേഷത്തിന് മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. ഹണി ബീ സെക്കന്റിലാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
Sreenath Bhasi Enters Wedlock.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam