പ്രതാപ് പോത്തന്‍ ഒരു കള്ളന്റെ ഫാനാണ്
ശ്രീനാഥ് ഭാസി എന്ന നടനെ മാത്രമല്ല ഗായകനെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ആഷിഖ് അബുവിന്റെ ഡാ തടിയയില്‍ 'മൈ ലവ്...', ഇടുക്കി ഗോള്‍ഡില്‍ 'വട്ടക്കുളം'..., നോര്‍ത്ത് 24 കാതത്തില്‍ 'താനാരോ താനാരോ താനേ...' തുടങ്ങിയ ശ്രീനാഥിന്റെ പാട്ടുകള്‍ ഹിറ്റാണ്.
ശ്രീനാഥ് ഭാസി ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍'. ചിത്രത്തില്‍ ഒരു കള്ളനായാണ് ശ്രീനാഥ് എത്തുന്നത്. എഴുപതുകാരനായ അപ്പൂപ്പന്റെ വേഷത്തില്‍ പ്രതാപ് പോത്തനും അഭിനയക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് നായിക.

ഈ ചിത്രത്തിലും ശ്രീനാഥിന്റെ പാട്ടുണ്ട്. ശ്രീനാഥ് പാടിയ പാട്ട് പ്രതാപ് പോത്തന്‍ തന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഔസേപ്പച്ചന്റെ വരികളാണ് ശ്രീനാഥ് പാടിയിരിക്കുന്നത്. ഈ കള്ളന്റെ വലിയ ഫാനാണത്രെ പ്രതാപ് പോത്തന്‍. കള്ളന്റെയല്ല, ഈ പാട്ട് പാടിയ ശ്രീനാഥിന്റെ!.
'കള്ളന്‍ ഉടന്‍ വരുന്നു. ഔസേപ്പച്ചന്റെ റോക്കിങ് സോങ് ശ്രീനാഥ് പാടി തകര്‍ത്തിരിക്കുന്നു. ശ്രീനാഥ് ഭാസി എന്ന ഗായകന്റെയും നടന്റെയും വലിയ ആരാധകനാണ് ഞാന്‍. ശ്രീനാഥിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. ശ്രീനാഥിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്'- പ്രതാപ് പോത്തന്‍ എഴുതി.
നാവാഗതനായ ഫാസില്‍ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുപതുകാരനായ ഔസേപ്പച്ചന്റെ (പ്രതാപ് പോത്തന്‍) വീട്ടില്‍ ഒരു കള്ളന്‍ (ശ്രീനാഥ് ഭാസി) എത്തുന്നു. ഭാര്യ മരിച്ച ഔസേപ്പന്റെ വീട്ടിലെ വേലക്കാരിയാണ് ശ്രീലക്ഷ്മി. അറുപിശുക്കനായ ഔസേപ്പച്ചന്റെയും കള്ളന്റെയും രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











