ശ്രീനാഥ് ഭാസിയും ശേഖറും വീണ്ടും, ശ്രദ്ധേയമായി കോഴിപ്പങ്ക് മ്യൂസിക്ക് വീഡിയോ
കെ സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' കവിതയുടെ ദൃശ്യാവിഷ്‌കാരമായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാവുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്. റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ തന്നെയാണ് ഈ വീഡിയോ നിര്‍മ്മിച്ച് അവതരിപ്പിച്ചിരിക്കുന്നത്. നടനും ഡിജെയുമായ ശേഖര്‍ മേനോന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് ആലപിച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസിയും ശേഖറും തന്നെയാണ് വീഡിയോയിലും എത്തുന്നത്. റൈറ്റിംഗ് കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് കോഴിപ്പങ്ക് മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മ്യൂസിക്ക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് കുമാര്‍ ആണ്. ഡാ തടിയാ, 22 ഫിമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആണ് അഭിലാഷ് കുമാര്‍. സലീം കുമാര്‍, ഇന്ദ്രന്‍സ് എന്നീ സിനിമാതാരങ്ങളോടൊന്നിച്ച് ശേഖര്‍ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രണ്ട് പ്രൊജക്റ്റുകളാണ് അടുത്തതായി യൂട്യൂബില്‍ റൈറ്റിംഗ് കമ്പനി അവതരിപ്പിക്കാന്‍ ഇരിക്കുന്നത്.
റൈറ്റിംഗ് കംപനി പ്രാഥമികമായ തിരക്കഥകള്‍ ഉല്‍പാദിപ്പിക്കുന്നതിലും അതിനെ അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സംരംഭമായിരിക്കും. ആയതിനാല്‍ തന്നെ യൂടൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമെ ചലചിത്ര വ്യവസായത്തിന്റെയും എഴുത്തിന്റെയും എല്ലാ സാധ്യതകളിലും റൈറ്റിംഗ് കംപനി സംഭാവനകള്‍ അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.
വിശ്വപ്രസിദ്ധിയുള്ള കവിയായ സച്ചിദാനന്ദന്റെ കോഴിപ്പങ്ക് ജനപ്രിയ സംസ്‌കാരത്തില്‍ അവതരിപ്പിക്കുക എന്നത് റൈറ്റിംഗ് കമ്പനിയുടെ ഒരു ലോഞ്ചിംഗ് പ്രൊജക്റ്റ് എന്ന നിലക്ക് ആണ് കാണുന്നത്. സാംസ്‌കാരിക കേരളത്തിനും ജനപ്രിയ സംസ്‌കാരത്തിനും ഒരു പോലെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക എന്നതാണ് റൈറ്റിംഗ് കംപനിയുടെ സ്വപ്നം. മലയാളത്തില്‍ തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ആളാണ് മുഹ്‌സിന്‍ പെരാരി.
Recommended Video
കെഎല്‍ പത്ത് എന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മുഹ്‌സിന്‍ പെരാരിയുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് ഗായകനായി ശ്രീനാഥ് ഭാസി എത്തിയിരിക്കുന്നത്. ഡാ തടിയാ ചിത്രത്തിലെ പാട്ടായിരുന്നു ശ്രീനാഥ് ഭാസിയുടെതായി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ ഇടുക്കി ഗോള്‍ഡ്. നോര്‍ത്ത് 24 കാതം, പറവ, വരത്തന്‍, വലിയ പെരുന്നാള്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളിലും നടന്‍ പാട്ടുകള്‍ പാടിയിരുന്നു.


Click it and Unblock the Notifications