For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് വൈറസിലെ ശ്രീനാഥ് ഭാസി !! ക്യാരക്റ്റര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

  |

  കേരളക്കരയെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് പശ്ചാത്തലമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.ഇതിനിടിയില്‍ ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയപ്രവര്‍ത്തകര്‍ ഒരോന്നായി പുറത്തുവിട്ടിരുന്നു.ഏറ്റവുമൊടുവിലായി ശ്രീനാഥ് ഭാസിയുടെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലാണ് ശ്രീനാഥ് എത്തുന്നത്.

  sreenath bhasi

  മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.നിപ വൈറസിന് എതിരെ കുറെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ പൊലിഞ്ഞ നേഴ്‌സ് ലിനിയുടെ ജീവതവും പ്രമേയമാകുന്നുണ്ട്.

  അലംകൃതയും കൂടി വന്നാല്‍ എല്ലാവരുമായി! പ്രാര്‍ത്ഥനയ്ക്ക് ആശംസയുമായി പൃഥ്വിരാജെത്തി! കാണൂ!

  കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

  ബിജു മേനോന്‍റെ അമ്മൂമ്മയായെത്തി മനം കവര്‍ന്ന ആ മുത്തശ്ശി ഇനിയില്ല! പികെ കാഞ്ചനയ്ക്ക് വി‍ട!

  വൈറസ് തിയ്യേറ്റുകളിലേക്ക്, ഒരുങ്ങുന്നത് വന്‍ റിലീസ്

  ചിത്രത്തില്‍ ഫഹദ് ഫാസിലിന് വേണ്ടി ഒരു വേഷം ആഷിക്ക് അബു മാറ്റിവെച്ചിരുന്നു.എന്നാല്‍ അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലം ഫഹദിന് അഭിനയിക്കാന്‍ കഴിയാതെ വരികയായിരുന്നു.ചിത്രത്തിന്റെ പേരു കഥയും മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ റിലീസ് കോടതി സ്‌റ്റേ ചെയ്തിരുന്നു.എറണാകുളം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തത്.സംവിധായകന്‍ ഉദയ് നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി.വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.ജൂണ്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  പേളിയുടെ ജീവിതത്തിലെ വലിയ മോഹത്തിന് സാക്ഷാത്ക്കാരവുമായി ശ്രീനി! ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറലാവുന്നു!

  English summary
  Sreenath bhasi viruS character poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X