»   » 'കൂതറ'യില്‍ വിനീത് ശ്രീനിവാസനും സണ്ണി വെയ്‌നും

'കൂതറ'യില്‍ വിനീത് ശ്രീനിവാസനും സണ്ണി വെയ്‌നും

Posted By: Super
Subscribe to Filmibeat Malayalam
Asif Ali
മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമൊരുക്കിയ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പുതിയ ചിത്രമെടുക്കുന്നു. സെക്കന്‍ഡ് ഷോ നല്‍കിയ അപ്രതീക്ഷിതവിജയം ശ്രീനാഥ് രാജേന്ദ്രനെന്ന യുവസംവിധായകനെ ഏറെ പ്രശസ്തനാക്കിയിരുന്നു.

പുതുമയാര്‍ന്ന പേരിലൂടെ ശ്രീനാഥിന്റെ പുതിയ ചിത്രം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. 'കൂതറ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, സണ്ണിവെയ്ന്‍, മനു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വിനി വിശ്വലാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ദുല്‍ഖര്‍ കൂടാതെ സണ്ണി വെയ്‌നും സെക്കന്റ്‌ഷോയിലൂടെ ശ്രീനാഥ് അവതരിപ്പിച്ച പുതുമുഖമാണ്. ചിത്രത്തില്‍ നായികയായെത്തിയ ഗൗതമി നായരും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. സെക്കന്റ്‌ഷോ പോലെതന്നെ പുതുമുകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും കൂതറയെന്നാണ് സൂചന.

സെക്കന്റ് ഷോ ദുല്‍ഖര്‍ ചിത്രമെന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തിയതെങ്കിലും ഇപ്പോള്‍ ദുല്‍ഖറിനേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് സണ്ണി വെയ്ന്‍ ആണ്. ഇപ്പോള്‍ സണ്ണി നായകതുല്യമായ കഥാപാത്രങ്ങളവതരിപ്പിക്കുന്ന ചിത്രങ്ങളുടെ വലിയൊരു നിരതന്നെയാണ് ഒരുങ്ങുന്നത്.

English summary
Second Show fame Sreenath Rajendran's new movie coming

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam