Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
Dileep:ദിലീപിന്റെ കമ്മാരനും ഗ്രേറ്റ്ഫാദറിലെ മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്! എന്താണെന്നു അറിയാമോ
ശ്രീനാഥ് ഉണ്ണികൃഷ്ണൻ എന്ന സിനിമസ്റ്റിൽ ഫോട്ടോഗ്രാഫറാണ് ഈ രണ്ട് സൂപ്പർ സ്റ്റൈൽ ചിത്രങ്ങൾക്ക് പിന്നിൽ.
കുറച്ചു കാലത്തിനു ശേഷം മമ്മൂട്ടി ഏറെ സ്റ്റൈലിഷ് ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നു ഗ്രേറ്റ്ഫാദർ. ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. ഇതുവരെ അധികം കണ്ടുവരാത്ത ഗെറ്റപ്പിലായിരുന്നു താരം പ്രതൃക്ഷപ്പെട്ടത്. ഇപ്പോൾ കമാരസംഭവത്തിലെ ദിലീപിന്റെ ഗെറ്റപ്പും അതുപോലെ തന്നെയാണ്. അധികം ആരും പരീക്ഷിക്കാത്ത ഒരു സൂപ്പർ മേക്ക് ഓവറിലാണ് താരം പ്രതൃക്ഷപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കമ്മാരസംഭവത്തിലെ ദിലീപിന്റെ ഗെറ്റപ്പിനെകുറിച്ചാണ്.
ആത്മഹത്യയല്ല, അപകട മരണം തന്നെ! അങ്ങനെ പറയാൻ കാരണമുണ്ട്, അനിത സത്യന്റെ വെളിപ്പെടുത്തൽ
കമാരംസംഭവത്തിലും ഗ്രേറ്റ് ഫാദറിനും പ്രേക്ഷകർ ആരും അറിയാത്ത ഒരു ബന്ധമുണ്ട്. ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാന്റേയും കമാരസംഭവത്തിലെ കമ്മാരന്റേയും സ്റ്റിൽസിനു പിന്നിൽ ഒരാളാണ്. ശ്രീനാഥ് ഉണ്ണികൃഷ്ണൻ എന്ന സിനിമസ്റ്റിൽ ഫോട്ടോഗ്രാഫറാണ് ഈ രണ്ട് സൂപ്പർ സ്റ്റൈൽ ചിത്രങ്ങൾക്ക് പിന്നിൽ. ശ്രീനാഥിന്റെ ക്യാമറ ക്ലിക്കാണ് ഈ രണ്ട് ക്ലിക്കുകളും ഒപ്പിയെടുത്തത്.
ഞാൻ ചെയ്ത തെറ്റ് എന്താണ്! അപ്പീൽ നൽകുക മാത്രമാണ് ചെയ്തത്,പൊട്ടിക്കരഞ്ഞ് നടി
എന്നാൽ പ്രേക്ഷകർ പലർക്കും ഈ ചിത്രങ്ങൾക്ക് പിന്നിലുള്ള മാജിക് കരങ്ങൾ ആരുടേതാണെന്ന് അറിയില്ലായിരുന്നു. പലരും തിരഞ്ഞുവെങ്കിലും ശ്രീനാഥിന്റെ മുഖം തിരശ്ശീലയ്ക്ക് മുന്നിൽ തെളിഞ്ഞിരുന്നില്ല. ഇപ്പോൾ മെഗസ്റ്റാർ മമ്മൂട്ടി തന്നെ ശ്രീനാഥിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ പൂജാവേളയിലാമ് താരം ശ്രീനാഥിനെ പുറംവെളിച്ചത്ത് കൊണ്ടു വന്നത്. അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ അസിസ്റ്റന്റ് സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടാണ് കരിയർ ആരംഭിച്ചത്. പിന്നിട് ഗപ്പി എന്ന ചിത്രത്തിൽ വിഷ്ണു തണ്ടശ്ശേരിക്കൊപ്പം മെയിൻ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. ശ്രീനാഥ് സ്വതന്ത്രമായി ചെയ്ത ആദ്യ ചിത്രമായിരുന്നു ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ