നായകനും പ്രതിനായകനുമായി ശ്രീനി
ഇത് ശ്രീനിയുടെ സമയം തന്നെയെന്ന് തോന്നുന്നു.നായക വേഷമണിഞ്ഞ 'സമയത്തി'ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ മറ്റൊരു പ്രൊജക്ടില്‍ കൂടി താരം ഒപ്പുവെച്ചു കഴിഞ്ഞു.
പേരില്‍ തന്നെ ഏറെ കൗതുകവും വ്യത്യസ്‌തതയും വെളിപ്പെടുത്തുന്ന ഒരു ചിത്രത്തിലാണ് ഇനി ശ്രീനി നായകവേഷമണിയുക. ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന 'കഥ, സംവിധാനം: കുഞ്ചാക്കോയി'ല്‍ ഏറെ വ്യത്യസ്‌തതകളുള്ള വേഷമാണ് ശ്രീനിയെ കാത്തിരിയ്‌ക്കുന്നത്.
ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കുന്ന കുഞ്ചാക്കോയില്‍ നായകനും പ്രതിനായകനുമെല്ലാം ഒരാള്‍ തന്നെയാണ്.
കഥ പറയുമ്പോളിലൂടെ ശ്രീനിയുടെ ഭാഗ്യ ജോഡിയായി മാറിയ മീനയാണ് ചിത്രത്തിലെ നായികാവേഷമണിയുന്നത്. ആന്‍മേരിയെന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിയ്‌ക്കുക.
മാര്‍വെല്‍ പ്രൊഡക്ഷന്റെ ബാനറില്‍ മനോജ്, റാം സിങ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തില്‍ നിര്‍മ്മിയ്‌ക്കുന്ന നെടുമുടി വേണു, സിദ്ദിഖ്, ലാലു അലക്‌സ്, ജഗതി, സായ് കുമാര്‍, ഇന്ദ്രന്‍, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണമാരംഭിയ്‌ക്കുന്ന ചിത്രം ജനുവരി അവസാനത്തോടെ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications