ശ്രീനിയും പത്മപ്രിയയും പച്ചമരത്തണലില്‍

By Staff

യെസ് യുവര്‍ ഓണറിലാണ് ശ്രീനിവാസനും പത്മപ്രിയയും ഇതിനുമുമ്പ് നായികാനായകന്‍മാരായി വേഷമിട്ടത്. ഭാര്യാഭര്‍ത്താക്കന്മാരായാണ് ഇരുവരും ആ ചിത്രത്തില്‍ അഭിനയിച്ചത്. യെസ് യുവര്‍ ഓണര്‍ ശരാശരി വിജയം നേടിയ ചിത്രമായിരുന്നു.

ശ്രീനിവാസനും പത്മപ്രിയയും വീണ്ടും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ചിത്രമാണ് പച്ചമരത്തണലില്‍. യെസ് യുവര്‍ ഓണര്‍ പോലെ ചില സാമൂഹികവിമര്‍ശനങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. പക്ഷേ യെസ് യുവര്‍ ഓണറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഇത് ഒരു കുടുംബത്തിന്റെ കഥയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ്. ഒരു ശരാശരി മധ്യവര്‍ഗ കുടുംബത്തിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പലപ്പോഴും അതിരുവിട്ടുപോവുന്നതു മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

സച്ചിദാനന്ദന്‍ ഒരു കാര്‍ട്ടൂണിസ്റ്റാണ്. തന്റെ കാര്‍ട്ടൂണുകളിലൂടെ വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക വിമര്‍ശനങ്ങള്‍ നടത്തുന്ന സച്ചിദാനന്ദന് അതുകൊണ്ടുതന്നെ ഒരു സ്ഥാപനത്തിലും ഏറെക്കാലം ജോലി ചെയ്യാന്‍ കഴിയാറില്ല. അത് പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങളിലേക്ക് അയാളെ നയിക്കാറുണ്ടെങ്കിലും ഭാര്യ അനുവിന് സര്‍ക്കാര്‍ ജോലിയുള്ളതുകൊണ്ട് ആ കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോവുന്നു.

ഇവരുടെ മകള്‍ സ്നേഹ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടിയാണ്. അങ്ങനെയാണ് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള സ്നേഹയെ തേടിയെത്തുന്നത്. ആ ഓഫര്‍ സ്വീകരിക്കാന്‍ തന്നെ സച്ചിയും അനുവും തീരുമാനിച്ചു. അങ്ങനെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ഷൂട്ടിംഗിനിടയിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവം സച്ചിയുടെയും അനുവിന്റെയും ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു.

ഭദ്രന്റെ സഹസംവിധായകനായിരുന്ന ലിയോ തവേദൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമരത്തണലില്‍. സച്ചിദാനന്ദനും അനുവുമായി ശ്രീനിവാസനും പത്മപ്രിയയും വേഷമിടുമ്പോള്‍ സ്നേഹയായി അഭിനയിക്കുന്നത് അഹാനയാണ്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് ഈണം പകരുന്നു. ഛായാഗ്രഹണം മനോജ് പിള്ള.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X