twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം ശ്രീനിയുടെ സൂത്രങ്ങള്‍

    By Staff
    |

    ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രം കഥ പറയുമ്പോഴിന്റെ കഥ കേള്‍ക്കുമ്പോള്‍ പല തരത്തിലും ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതിയ അഴകിയ രാവണന്‍ ഓര്‍മ വരും. കഥ പറയുമ്പോഴിലെന്ന പോലെ അഴകിയ രാവണനിലും മമ്മൂട്ടിയും ശ്രീനിവാസനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    അഴകിയ രാവണനില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരികെയെത്തുന്ന ശങ്കര്‍ദാസ് എന്ന കോടീശ്വരനാണ് കേന്ദ്രകഥാപാത്രം. അയാളുടെ ബാല്യകാല സുഹൃത്താണ് പൈങ്കിളി സാഹിത്യകാരനും നാട്ടിലെ തയ്യല്‍ക്കാരനുമായ അംബുജാക്ഷന്‍. താനാരാണെന്ന സത്യം ശങ്കര്‍ദാസ് അംബുജാക്ഷനോട് മാത്രം വെളിപ്പെടുത്തുന്നു. ശങ്കര്‍ദാസിന് സിനിമയില്‍ കമ്പം കയറിയപ്പോള്‍ അയാളൊരു സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് ആ സിനിമയുടെ ചിത്രീകരണം, ബഹളങ്ങള്‍, സിനിമാ നിര്‍മാതാവിന്റെ ജാഡയുമായി ശങ്കര്‍ദാസ് ഷൂട്ടിംഗ് ലോക്കേഷനില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഉണ്ടാക്കുന്ന തമാശകള്‍.....ശങ്കര്‍ദാസിനെ മമ്മൂട്ടിയും അംബുജാക്ഷനെ ശ്രീനിവാസനും അവതരിപ്പിച്ചു.

    കഥ പറയുമ്പോഴിലെ നായകന്‍ സിനിമാ നിര്‍മാതാവല്ല, പകരം സിനിമയിലെ സൂപ്പര്‍സ്റ്റാറാണ്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജ്. അയാള്‍ക്ക് മേലുകാവ് ഗ്രാമത്തിലെ ബാര്‍ബര്‍ ബാലനുമായി പഴയകാല സൗഹൃദമുണ്ട്. മേലുകാവ് ഗ്രാമത്തില്‍ അശോക് രാജ് ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടെത്തുന്നു. ഇവിടെയും പശ്ചാത്തലം സിനിമാനിര്‍മാണം തന്നെ. സൂപ്പര്‍സ്റ്റാറായ അശോക് രാജിനെ കാണാന്‍ ബാലന്‍ ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്നു. കഥ പറയുമ്പോഴില്‍ ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനും മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക് രാജുമാണ്.

    അഴകിയ രാവണനെ കഥ പറയുമ്പോള്‍ ഓര്‍മിപ്പിക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഒരിക്കലും ഓര്‍മിപ്പിക്കല്ലെന്നാണ് ശ്രീനിവാസന്റെ മറുപടി. അഴകിയ രാവണന്റെ ഫ്ലേവര്‍ ഈ ചിത്രത്തിലൊരിക്കലും വരില്ലെന്ന് ശ്രീനി മൊഴി.

    സിനിമയിലെ പല കാര്യങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ ഈ ചിത്രത്തിലും ചിത്രീകരിച്ചിട്ടുണ്ടെന്ന് ശ്രീനി പറയുന്നു. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഈ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതു പക്ഷേ മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ ഒരു തരത്തിലും ബാധിക്കില്ല. ചിത്രത്തിലെ കഥാപാത്രം അയാളാണോ എന്ന് പബ്ലിക്കില്‍ ചര്‍ച്ച വരുന്നത് സിനിമക്ക് ഗുണം ചെയ്യും. ആയൊരു സൂത്രം ഞാനനും ഉപയോഗിക്കാറുണ്ട്- ശ്രീനി വ്യക്തമാക്കുന്നു. എല്ലാമൊരു സൂത്രമല്ലേ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X