»   » പത്തേമാരിയിലെ ഫസ്റ്റ് ടേക്ക്, ആത്മവിശ്വാസം തന്നത് ശ്രീനിവാസന്‍, ഷാഹിന്‍ പറയുന്നു

പത്തേമാരിയിലെ ഫസ്റ്റ് ടേക്ക്, ആത്മവിശ്വാസം തന്നത് ശ്രീനിവാസന്‍, ഷാഹിന്‍ പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആദ്യ ചിത്രമായ പത്തേമാരിയില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷാഹിന്‍. ചിത്രത്തില്‍ അഭിനയിക്കാനായി ആദ്യമായി പത്തേമാരിയുടെ ലൊക്കേഷനില്‍ എത്തുമ്പോള്‍ ഷാഹിന്‍ പറയുന്നതിങ്ങനെ.

ഒരു സിനിമ താരത്തിന്റെ മകനായിരുന്നിട്ട് പോലും ആദ്യമായി ഷൂട്ടിങ് ലൊക്കേഷനില്‍ എത്തുമ്പോള്‍ പ്രതീക്ഷിച്ചതിനെല്ലാം നേരെ വിപരീതമായിരുന്നു. ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് ചില മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ അതൊന്നും ലൊക്കേഷനില്‍ പ്രാവാര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഷാഹിന്‍ പറയുന്നു.

haheen

ചിത്രത്തില്‍ ആദ്യത്തെ സീന്‍ ശ്രീനിവാസന്റെ കൂടെയായിരുന്നു. സത്യം പറഞ്ഞാല്‍ നല്ല പേടിയുണ്ടായിരുന്നു. ആ പേടിക്കൊണ്ടാവണം പഠിച്ച ഡയലോഗുകള്‍ ഒന്നും പുറത്തേക്ക് വന്നില്ല. പക്ഷേ ശ്രീനിവാസന്റെ വലിയ ഒരു സപ്പോര്‍ട്ടാണ് ഷാഹിന് ആത്മവിശ്വാസം നല്‍കിയതെന്ന് താരം പറയുന്നു.

അഭിനയ രംഗത്തേക്ക് കടന്ന് വരുന്ന പുതുമുഖങ്ങള്‍ക്ക് ശ്രീനിവാസനെ പോലുള്ള നടന്മാരുടെ സപ്പോര്‍ട്ട് ആത്മവിശ്വാസം തരുന്നതാണെന്നും ഷാഹിന്‍ പറഞ്ഞു. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ ആളാണ് ഷാഹിന്‍. അതുക്കൊണ്ട് തന്നെ സിനിമാ മേഖലയിലെ കാര്യങ്ങള്‍ പെട്ടന്ന് മനസിലാകുന്നുണ്ടെന്നും ഷാഹിന്‍ പറഞ്ഞു

English summary
I reached the sets a day before to prep myself. To my surprise it was small set and every one was so calm and peaceful.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam