ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്! ആരോഗ്യനിലയില്‍ പുരോഗതിയെന്ന് അധികൃതര്‍!
എല്ലാത്തിനെയും നര്‍മ്മത്തോടെ നോക്കിക്കാണുന്ന അഭിനേതാവും എഴുത്തുകാരനുമാണ് ശ്രീനിവാസന്‍. ദൈനംദിന ജീവിതത്തിലെ കാര്യങ്ങളില്‍പ്പോലും ഹാസ്യത്തെ ഒപ്പം ചേര്‍ത്ത് നിര്‍ത്താറുണ്ട് അദ്ദേഹം. അഭിനയം മാത്രമല്ല എഴുത്തിലും താന്‍ മോശക്കാരനല്ലെന്ന് അദ്ദേഹം എത്രയോ തവണ തെളിയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം ഞാന്‍ പ്രകാശനിലൂടെ അദ്ദേഹം എഴുത്തുകാരനായി വീണ്ടുമെത്തിയിരുന്നു. ഫഹദ് ഫാസില്‍ നായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം ഡബ്ബിംഗിനായി ലാല്‍ മീഡിയയിലെത്തിയ താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ഹൃദയസ്തംഭനമുണ്ടായതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു. കാര്‍ഡിയോളജി വിഭാഗത്തിലേതുള്‍പ്പടെയുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രേമേഹവുമുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഒടുവിലായി ലഭിച്ചത്.

ഇളയ മകനായ ധ്യാന്‍ ശ്രീനിവാസനാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ആശുപത്രിയിലാണെന്നറിഞ്ഞതിന് പിന്നാലെ തന്നെ വിനീത് ശ്രീനിവാസനും കൊച്ചിയിലേക്കെത്തിയിട്ടുണ്ട്. നിവിന്‍ പോളിയും അജു വര്‍ഗീസുമുള്‍പ്പടെയുള്ള താരങ്ങളും ആശുപത്രിയിലേക്കെത്തിയിരുന്നു. ശ്രീനിവാസന്‍രെ ശക്തമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും.


Click it and Unblock the Notifications