»   » ശ്രീനിവാസന്‍ പ്രണയകഥയുമായി എത്തുന്നു

ശ്രീനിവാസന്‍ പ്രണയകഥയുമായി എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസന്റെ തിരക്കഥകളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം മലയാളികളെ ഏറെ രസിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ ആയിരുന്നു ശ്രീനിവാസന്‍ ഒടുവില്‍ എഴുതിയ തിരക്കഥ. സൂപ്പര്‍താരങ്ങളെ കളിയാക്കിയെന്ന പേരില്‍ ഈ ചിത്രം പല വിവാദങ്ങള്‍ക്കും വഴിവെയ്ക്കുകയും ചെയ്തു.

മുന്‍പ് ഒട്ടേറെ പ്രണയചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട് ശ്രീനിവാസന്‍. മഴയെത്തും മുമ്പേയും, ചമ്പക്കുളം തച്ചനും, ഉദയനാണ് താരവുമെല്ലാം മികച്ച പ്രണയചിത്രങ്ങളായിരുന്നു. ഇവയ്‌ക്കെല്ലാ്ം ഇന്നും വലിയ ആരാധകരുണ്ട്. പക്ഷേ ഇവയിലൊന്നും പ്രണയം മാത്രമായിരുന്നില്ല വിഷയങ്ങള്‍. ഏതെങ്കിലും പ്രത്യേക വിഷയത്തിലൂന്നിയുള്ള കഥകളില്‍ പ്രണയം പ്രധാന വിഷയമായിരുന്നുവെന്ന് മാത്രം.

Sreenivasan

ഇപ്പോഴിതാ ശ്രീനിവാസന്‍ വീണ്ടുമൊരു തിരക്കഥയുമായി എത്തുകയാണ്. ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ എന്‍ ആര്‍ സഞ്ജീവ് ആണ് ശ്രീനിവാസന്റെ തിരക്കഥ സംവിധാനം ചെയ്യുന്നത്. ഈ തിരക്കഥ ഒരു പരിപൂര്‍ണ പ്രണയകഥയാണത്രേ. ഈ ചിത്രത്തില്‍ ശ്രീനിവാസനല്ല നായകനാകുന്നത്. പക്ഷേ ഒരു പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്.

ശ്രീനാവസന്റെ പ്രണയകഥ മകന്‍ വിനീത് ശ്രീനിവാസന്റെ പ്രണയകഥയോളം വരുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ഒരു സൂപ്പര്‍ഹിറ്റ് പ്രണയകഥയായിരുന്നു വിനീത് പറഞ്ഞത്. ചിത്രവും ചിത്രത്തിലെ പാട്ടുകളും നായികയും നായകനുമെല്ലാം ഒരുപോലെ ഹിറ്റായി മാറി. ശ്രീനിവാസന്റെ പ്രണയകഥ അടുത്ത വര്‍ഷത്തെ പുത്തന്‍ ട്രെന്‍ഡ് ആയി മാറുമോയെന്നറിയാന്‍ കാത്തിരിക്കാം.

English summary
After a hiatus, actor Sreenivasan is back to what he is best at, scriptwriting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam