twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില ശ്രീനി സ്റ്റൈല്‍ കാരിക്കേച്ചറുകള്‍

    By Staff
    |

    ഗ്രാമങ്ങള്‍ എന്നും ശ്രീനിവാസന് പ്രിയപ്പെട്ട കഥാപശ്ചാത്തലമാണ്. കാരിക്കേച്ചര്‍ സ്വഭാവമുള്ള നാടന്‍ കഥാപാത്രങ്ങള്‍ പലതും ശ്രീനിയുടെ തൂലികയില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രീനി എന്നും ഇത്തരം കഥാപാത്രങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു.

    ചിന്താവിഷ്ടയായ ശ്യാമള കണ്ടവര്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ബാര്‍ബര്‍ കഥാപാത്രത്തെ മറക്കാനിടയില്ല. യുഎന്നിനെ കുറിച്ചും രാജ്യാന്തര പ്രശ്നങ്ങളെ കുറിച്ചും വാചാലനാവുന്ന അഗസ്റ്റിന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിട്ടുള്ള പലരെയും ഓര്‍മിപ്പിക്കുന്നു. എന്നും മിഴിവോടെ പ്രേക്ഷക മനസിലേക്ക് ഒട്ടിനില്‍ക്കുന്നതാണ് ശ്രീനിയുടെ ഇത്തരം കഥാപാത്രങ്ങള്‍.

    ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലുമുണ്ട് ഇത്തരം കഥാപാത്രങ്ങള്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ബാര്‍ബര്‍ ബാലന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്. നാട് മാറിയതറിയാതെ കറങ്ങാത്ത കസേരയും മുന തേഞ്ഞ കത്തിയുമായി മേലുകാവ് ഗ്രാമത്തില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന പാവം ബാലനില്‍ നിന്നാണ്

    ശ്രീനിവാസന്‍ കഥ പറഞ്ഞുതുടങ്ങുന്നത്. കഥയെത്തി നില്‍ക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രത്തിലാണെങ്കിലും അതിനു മുമ്പ് പ്രേക്ഷകരുടെ ചുണ്ടില്‍ ചിരി വിടര്‍ത്തുന്ന ബാലനെ പോലുള്ള പലരുടെയും കഥ കൂടി പറയുന്നുണ്ട് ഈ ചിത്രം.

    മേലുകാവ് ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ഈപ്പച്ചന്‍ മുതലാളിയാണ്. ആളുകള്‍ക്കു പലിശക്കു പണം കൊടുക്കും. പലിശ കൃത്യമായി കിട്ടിയില്ലെങ്കില്‍ കടക്കാരെ വിരട്ടാന്‍ കൂടെ വര്‍ക്കി എന്നൊരു ഗുണ്ടയുമുണ്ട്. ഒരു നാടന്‍ ദാദ. സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് ഷൂട്ടിംഗിനായി നാട്ടിലെത്തിയതു മുതല്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ച് ഊണു കൊടുക്കണമെന്നത് ഈപ്പച്ചന്‍ മുതലാളിയുടെ ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ സാധിച്ചെടുക്കും? അശോക് രാജിനെ തട്ടിക്കൊണ്ടുവരാമെന്നതാണ് വര്‍ക്കിയുടെ ആശയം. വര്‍ക്കി എപ്പോഴും ഇത്തരം മണ്ടത്തരങ്ങളേ എഴുന്നള്ളിക്കൂ. ഈപ്പച്ചനെ ഇന്നസെന്റും വര്‍ക്കിയെ കോട്ടയം നസീറുമാണ് അവതരിപ്പിക്കുന്നത്.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X