സലിംകുമാര്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്റ്റൈലില്‍
നാട്ടിലെ ട്യൂട്ടോറിയല്‍ കോളജിലെ അധ്യാപകനാണ് വേണു മാഷ്. മേലുകാവ് കവലയോട് ചേര്‍ന്നാണ് വേണുമാഷിന്റെ കോളജ്. ബാലന്റെ മകളെ തന്റെ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ക്കാന്‍ വേണ്ടി വേണുമാഷ് പല ശ്രമവും നടത്തുന്നുണ്ട്. മുകേഷാണ് ഈ കഥാപാത്രമാവുന്നത്.
ദാസ് വടക്കേമുറി മേലുകാവ് ഗ്രാമത്തിന്റെ സ്വന്തം കവിയാണ്. ആനുകാലിക സംഭവങ്ങളെ പറ്റി കവിതയെഴുതലാണ് മൂപ്പരുടെ ഹോബി. നീട്ടി വളര്‍ത്തിയ മുടിയും നീണ്ട ജുബ്ബയുമൊക്കെയായാണ് നടപ്പ്. സൂപ്പര്‍സ്റ്റാര്‍ അശോക് രാജുമായി ബാലന് പഴയ പരിചയമുണ്ടെന്നറിഞ്ഞതോടെ ദാസ് വടക്കേമുറി ബാലന്റെ പിന്നാലെ നടപ്പായി. അശോക് രാജിനെ പരിചയപ്പെട്ട് സിനിമയില്‍ പാട്ടെഴുതാന്‍ അവസരം തരപ്പെടുത്തണം. സലിംകുമാറാണ് ദാസ് വടക്കേമുറിയെ അവതരിപ്പിക്കുന്നത്.
മേലുകാവിലെ ദേവസ്യയുടെ ചായക്കട നാട്ടുകാരുടെ ചര്‍ച്ചകള്‍ക്ക് സ്ഥിരം വേദിയാണ്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെ തിരക്കു കണ്ടപ്പോള്‍ ദേവസ്യ ചായക്കട അങ്ങോട്ടേക്കു മാറ്റി. മാമുക്കോയയാണ് ചായക്കടക്കാരനായി പ്രത്യക്ഷപ്പെടുന്നത്.
ആധുനിക സജ്ജീകരണങ്ങളോടെ കവലയില്‍ പുതിയ ബാര്‍ബര്‍ ഷാപ്പ് തുടങ്ങിയതാണ് ബാര്‍ബര്‍ ബാലന് പാരയായത്. പുതിയ ബാര്‍ബര്‍ ഷാപ്പ് വന്നതോടെ ബാലന്റെ ബാര്‍ബര്‍ ഷാപ്പില്‍ ആരും കയറാതായി. ഈ പുതിയ ബാര്‍ബര്‍ ഷാപ്പുടമയായി അഭിനയിക്കുന്നത് ജഗദീഷാണ്.
ഷൂട്ടിംഗ് പാര്‍ട്ടി നാട്ടിലെത്തിയതോടെ നാട്ടുകാര്‍ അത്ഭുതത്തോടെ വീക്ഷിക്കുന്ന പുതിയ കഥാപാത്രമാണ് പര്‍ച്ചേസ് മാനേജര്‍. ഷൂട്ടിംഗ് സ്ഥലത്തേക്ക് വേണ്ടതെല്ലാം വാങ്ങിക്കുകയാണ് ഇയാളുടെ ജോലി. കഴുത്തില്‍ പത്തു പതിനഞ്ച് മാലയും കയ്യില്‍ നാലഞ്ചു മൊബൈലും സ്ഥിരമായി കാണും. സുരാജ് വെഞ്ഞാറമ്മൂടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുന്‍ പേജ്-


Click it and Unblock the Notifications











