»   »  ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

By: Rohini
Subscribe to Filmibeat Malayalam

ആക്ഷേപ ഹാസ്യ ചിത്രങ്ങള്‍ എടുക്കുന്നതില്‍ ശ്രീനിവാസനെ വെല്ലാന്‍ മലയാളത്തിലൊരു തിരക്കഥാകൃത്തും ജനിച്ചിട്ടില്ല. സിനിമകളില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഹാസ്യം വഴി ആരെയെങ്കിലും ആക്ഷേപിയ്ക്കുന്ന കാര്യത്തിലും ശ്രീനിവാസന്‍ മുന്നിലാണ്.

ശ്രീനിവാസന്റെ ഡേറ്റ് കിട്ടിയില്ല; ജയറാമിനെ ശ്രീനിവാസനാക്കി!!

നടനും എംപിയുമായ സുരേഷ് ഗോപിയെ ശ്രീനിവാസന്‍ പരിഹസിച്ചതിനെ കുറിച്ചാണ് പറയുന്നത്. സുരേഷ് ഗോപിയുടെ പരിസ്ഥിതി സ്‌നേഹമായിരുന്നു വിഷയം. തുടര്‍ന്ന് വായിക്കാം

ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

സാമൂഹ്യ കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്ന സുരേഷ് ഗോപി എംപി ആകുന്നതിന് മുമ്പേ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാറുണ്ട്. പരിസ്ഥി സംരക്ഷണത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കാറുള്ളത്.

ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

ഒരിക്കല്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പറയവെ സുരേഷ് ഗോപി തന്റെ ഒരു ആഗ്രഹം പറഞ്ഞു. കുറേ സ്ഥലം വാങ്ങണം എന്നും അതില്‍ കുറേ മരങ്ങള്‍ വച്ചു പിടിപ്പിയ്ക്കണം എന്നുമാണത്രെ നടന്റെ ആഗ്രഹം.

ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

മരങ്ങള്‍ വെറുതേ വച്ചു പിടിപ്പിച്ചാല്‍ പോര. മരങ്ങള്‍ക്ക് പ്രശസ്തരുടെ പേരുകള്‍ ഇടണം. ഗാന്ധിജി, നല്‍സണ്‍ മണ്ഡേല ... അങ്ങനെ. കേട്ടവര്‍ കേട്ടവര്‍ സുരേഷ് ഗോപിയുടെ ആഗ്രഹത്തെയും പരിസ്ഥിതി സ്‌നേഹത്തെയും കുറിച്ച് വാചാലരായി.

ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ; സുരേഷ് ഗോപിയെ കളിയാക്കി ശ്രീനിവാസന്‍

എന്നാല്‍ സുരേഷ് ഗോപിയുടെ ആഗ്രഹത്തിലെ ഒരു പോരായ്മ കണ്ടു പിടിക്കാന്‍ സാധിച്ചത് ശ്രീനിവാസന് മാത്രമാണ്. 'ആഗ്രഹം കൊള്ളം, പക്ഷെ ഗാന്ധിജി കായ്‌ച്ചോ, മണ്ഡേല കുലച്ചോ ലെനിന് ചാണകമിട്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ നാളെ അത് വലിയ വിവാദമാകും' എന്നായിരുന്നു ശ്രീനിവാസന്‍രെ പ്രതികരണം

English summary
Sreenivasan mocks Suresh Gopi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam