സർക്കാരിനെ ട്രോളി ശ്രീനിവാസൻ!! പവിത്രൻ മാഷ് ചൂരൽ പ്രയോഗവുമായി എത്തി, ട്രെയിലർ കാണൂ
ഒരു ഫീൽഗുഡ് ചിത്രമായിരിക്കും പവിയേട്ടന്റെ മധുരച്ചുരൽ എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്
ഒരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ തിരക്കഥ എഴുതി ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായ പവിയേട്ടന്റെ മധുരച്ചൂരലിന്റെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പവിത്രൻ എന്ന കഥാപാത്രവുമായി ശ്രീനിവാസൻ എത്തുമ്പോൾ ഭാര്യ ആനി ടീച്ചറായി എത്തുന്നത് ലെനയാണ്. വ്യത്യസ്ത മതവിശ്വാസികളായിരുന്ന പവിത്രൻ മാഷും ആനി ടീച്ചറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും അവര്‍ക്ക് കുട്ടികളില്ല. എങ്കിലും അവര്‍ കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് 'പവിയേട്ടന്റെ മധുരച്ചൂരൽ സഞ്ചരിക്കുന്നത്. ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍, നസീര്‍ സംക്രാന്തി, ഷെബിന്‍, വി.കെ. ബൈജു തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ഫീൽഗുഡ് ചിത്രമായിരിക്കും പവിയേട്ടന്റെ മധുരച്ചുരൽ എന്നത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രേക്ഷകരെ സ്വാധീനിക്കാനുള്ള എല്ലാ പൊടി കൈകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പവിയേട്ടന്റെ ഫസ്റ്റലുക്ക് പോസ്റ്ററിനും ആദ്യം ഗാനത്തിനു മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറും ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വിസി സുധൻ,, സി വിജയൻ, സുധീർ സി നമ്പ്യാർ എന്നീലർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി സുകുമാറാണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സി രഘുനാഥാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എംജി ശ്രീകുമാർ, കെജെ യേശുദാസ്, , കെഎസ് ചിത്ര, വിദ്യ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications











