മേരാ നാം ഷാജിയില്‍ ശ്രീനിവാസനും! ആസിഫ് അലി-ബിജു മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. ആസിഫ് അലി, ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഷാജിയെന്ന് പേരുളള മൂന്നുപേരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ നടന്‍ ശ്രീനിവാസനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമയില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നതെന്നാണ് അറിയുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മേരാ നാം ഷാജിയില്‍ കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു. നിഖില വിമലാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.
കോമഡിയും സസ്‌പെന്‍സും നിറഞ്ഞ മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്നാണ് അറിയുന്നത്. വിനോദ് ഇല്ലംപളളി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എമില്‍ മുഹമ്മദാണ് സംഗീതമൊരുക്കുന്നത്. ആദ്യ രണ്ടു സിനിമകളും സൂപ്പര്‍ഹിറ്റായ ശേഷമാണ് നാദിര്‍ഷ തന്റെ മൂന്നാം ചിത്രവുമായി എത്തുന്നത്.


Click it and Unblock the Notifications