നഗരവാരിധി നടുവില്‍ ഞാന്‍ ട്രെയിലര്‍ പുറത്തിറങ്ങി
മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ ആണ് നഗരവാരിധി നടുവില്‍ ഞാന്‍. ശ്രീനിവാസന്റെ സിനിമ ആയതു കൊണ്ടു മാത്രം അല്ല. പണ്ടത്തെ ചിന്താവിഷ്ട ആയ ശ്യാമളയെ കാത്തിരിക്കുക ആണ് ആരാധകര്‍. ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പ്രധാന പ്രത്യേകത ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സിനിമയില്‍ എത്തുന്നു എന്നുള്ളത് തന്നെ ആണ്.

ആരാധകര്‍ക്കിടയില്‍ സംഗീത ചിന്താവിഷ്ട ആയ ശ്യാമള എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ഇടം പിടിച്ചിരുന്നു. ഈ ചിത്രത്തിലും ശ്രീനിവാസന്റെ ഭാര്യ എന്ന വേഷം തന്നെ ആണ് സംഗീത അണിയുന്നത്. ശ്രീനിവാസന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍ തന്നെയാണ്. നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ ആണ് ചിത്രത്തിലെ പ്രമേയം. ഇന്നസെന്റ്, വിജയരാഘവന്‍, മനോജ് കെ ജയന്‍, ലാല്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്ത് ഇറങ്ങി കഴിഞ്ഞു.


Click it and Unblock the Notifications











