»   » ചില ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം, പറയാതിരുന്നത് സിനിമയക്ക് വേണ്ടി; ശ്രീനിവാസന്‍

ചില ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം, പറയാതിരുന്നത് സിനിമയക്ക് വേണ്ടി; ശ്രീനിവാസന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ നടന്‍ ശ്രീനിവാസന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങരുത്, അപകടകരമായ ചില പ്രശ്‌നങ്ങള്‍ അതിന്റെ പിന്നില്‍ ഒളിഞ്ഞ് കിടപ്പുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

എന്നാല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന താരം, അത് വെളിപ്പെടുത്താതിരുന്നത് താന്‍ ഒരുക്കുന്ന പുതിയ സിനിമയക്ക് വിഷമാക്കാനാണെന്ന് ശ്രീനിവാസന്‍ പറയുന്നു.

sreenivasan

സിനിമ ഇറക്കുന്നതിന് മുമ്പ് കഥ പറയുന്നത് ശരിയാവില്ലന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാതിരുന്നത് താന്‍ ഒരു ഭീരുവായതുക്കൊണ്ടില്ല, സിനിമയക്ക് വേണ്ടി മാത്രമാണ് താനിത് പറയാതിരിക്കുന്നതെന്നും താരം പറഞ്ഞു.

നേരത്തെ കൊച്ചിയില്‍ മന്ത്രി കെ ബാബു പങ്കെടുത്ത പരിപാടിയിലാണ്, കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്നും, അപകടകരമായ സത്യം പിന്നീട് വെളിപ്പെടുത്താമെന്നും താരം പറഞ്ഞത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വളര്‍ത്താനും വളര്‍ത്താതിരിക്കാനും വരുന്നവരോട് പുറത്ത് പറയരുതെന്ന വ്യവസ്ഥയോട് താനി ഇക്കാര്യം പറയാമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

English summary
sreenivasan not revels secret against kochi cancer center.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam