വലി നിര്‍ത്തിയപ്പോള്‍ എഴുത്തു നിന്നെന്ന് ശ്രീനിവാസന്‍

By Lakshmi

പലകലാകാരന്മാരും പുകവലിയും മദ്യപാനവുമെല്ലാം ശീലമാക്കുന്നത് കലയ്ക്കുവേണ്ടിയാണെന്ന് പറയാറുണ്ട്. പുകവലിയ്ക്കുമ്പോഴും മദ്യപിയ്ക്കുമ്പോഴും കവിതയ്ക്കും കഥയ്ക്കുമെല്ലാം ആഴവും പരപ്പും കൂടുമെന്ന് ഇത്തരക്കാരില്‍ പലരും പറയാറുണ്ട്. വലി നിര്‍ത്തിയാല്‍ എന്നിലെ കലാകാരന്‍ മരിയ്ക്കും, അല്ലെങ്കില്‍ മദ്യപാനം നിര്‍ത്തിയാല്‍ തന്നിലെ കല ഇല്ലാതാവുമെന്നെല്ലാം പറയുന്നവര്‍ ഏറെയുണ്ട്.

നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസനുമുണ്ടായിരുന്നു ഇത്തരത്തിലൊരു ദുശ്ശീലം, പുകവലി. ഒന്നരവര്‍ഷം മുമ്പാണ് ശ്രീനിവാസന്‍ പുകവലി ഉപേക്ഷിച്ചത്. ഇപ്പോള്‍ ശ്രീനി പറയുന്നത് പുകവലി നിര്‍ത്തിയതോടെ തന്റെ എഴുത്തും നിന്നുവെന്നാണ്. ഇപ്പോള്‍ ഒന്നരവര്‍ഷത്തോളമായി താനെന്തെങ്കിലും എഴുതിയിട്ടെന്നും പുകവലി നിര്‍ത്തിയതോടെ എഴുത്ത് ഇല്ലാതായെന്നും വലിയ ചിരിയോടെയാണ് ശ്രീനിവാസന്‍ പറയുന്നത്.

Sreeninvasan

നന്നായി സിഗരറ്റ് വലിയ്ക്കുന്ന കൂട്ടത്തിലായിരുന്നു ശ്രീനിവാസന്‍, ശരിയ്ക്കും ഒരു ചെയിന്‍ സ്‌മോക്കര്‍. ഒരിക്കല്‍ ആരോഗ്യപ്രശ്‌നം വന്നപ്പോള്‍ ഡോക്ടറെ കാണേണ്ടിവന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ ശ്രീനിയുടെ ശ്വാസകോശത്തിന് കുഴപ്പമുണ്ടെന്ന് കണ്ടെത്തുകയും സിഗരറ്റുവലി ഉടന്‍ നിര്‍ത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.

തിരിച്ച് വീട്ടിലെത്തിയ താന്‍ കാമുകിയെ പിരിയുന്നപോലുള്ള വിഷമത്തോടെ രണ്ട് സിഗരറ്റ് കൊതിയോടെ ആഞ്ഞുവലിച്ചശേഷമാണ് ആ ശീലം ഉപേക്ഷിച്ചതെന്ന് ശ്രീനി പറയുന്നു. പിന്നെ ഒന്നരവര്‍ഷമായി സിഗരറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല. എഴുത്തും പുകവലിയും തമ്മില്‍ വലിയ ബന്ധമൊന്നും ഉണ്ടാകാനിടയില്ല. വലി നിര്‍ത്തിയതോടെ എഴുത്തുനിന്നുവെന്ന ശ്രീനിയുടെ കമന്റ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നിര്‍മ്മചിന്തയുടെ ഭാഗമാണെന്നകാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X